കാമ്പസ് വസന്തം ഇന്ത്യൻ ധാരണകളെ തിരുത്തി

രാജ്യത്ത് ഏറ്റവും വലിയ ഹോസ്​റ്റൽ സൗകര്യമുള്ള സർവകലാശാലയാണ് അലീഗഢ്​ മുസ്​ലിം യൂനിവേഴ്സിറ്റി. വിദ്യാർഥിയും അധ്യാപകനുമെന്ന നിലയിൽ മുപ്പതോളം വർഷം ഞാനിവിടെ ചെലവിട്ടുകഴിഞ്ഞു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി വല്ലാത്ത ദോഷൈകദ ൃഷ്​ടിയാണ്​ എനിക്ക്​. പുതുകാലത്തെ വിദ്യാർഥികളും യുവജനങ്ങളും അടിസ്ഥാനപരമായി സുഖിയന്മാരാണ്, ചുറ്റുമുള്ള ലോക ത്തെക്കുറിച്ചോ ഒന്നുമില്ലാതെ ജീവിക്കുന്നവരെ കുറിച്ചോ ചിന്തിക്കാത്ത ഉപഭോഗതൃഷ്ണയുള്ള അരാഷ്​ട്രീയ ജന്മങ് ങളാണ്​ അവർ​ എന്നൊക്കെയാണ് ധരിച്ചുവന്നത്​. അതേ സമയം, വിദ്യാർഥിരാഷ്​്ട്രീയത്തിൽ താൽപര്യമുള്ള ചെറുവിഭാഗത്തെയ ും കണ്ടു. സ്വാർഥതാൽപര്യം മാത്രമുള്ള, അധികാര രാഷ്​ട്രീയത്തിൽ ഒരിടം ഒപ്പിച്ചെടുക്കാൻ -അതി​​െൻറ വിമോചനപരമായ ആശ യങ്ങളിലൊന്നും വേണ്ടത്ര ആത്മാർഥതയോ പ്രതിബദ്ധതയോ ഇല്ലാ​െത ശ്രമിക്കുന്നവരായിരുന്നു അവർ. വലിയൊരു വിഭാഗം വി ദ്യാർഥികളും ഒരു പ്രഫഷനൽ ബിരുദമോ ഡിപ്ലോമയോ സ്വന്തമാക്കി ഒരു ജോലി, -വിശേഷിച്ചും കാമ്പസ് റിക്രൂട്ട്മ​​െൻറ് വഴി- നേടുന്നതിൽ കവിഞ്ഞ് മറ്റൊന്നിലും ശ്രദ്ധയില്ലാത്തവരാണെന്ന തോന്നൽ എന്നെപ്പോലെ മറ്റ് അധ്യാപകർക്കുമുണ്ട ായിരുന്നതാണ്​.


ഇതേസമയം, മറ്റൊരു പ്രവണതയും ഞങ്ങൾ അധ്യാപകർ ശ്രദ്ധിച്ചു: ചെലവു കുറഞ്ഞ പൊതുമേഖല സ്ഥാപനങ്ങളിൽനിന്ന് പ്രവ േശന പരീക്ഷകൾ ജയിക്കാൻ കഴിയാത്ത വിദ്യാർഥികൾ ചെലവേറിയ സ്വകാര്യസ്ഥാപനങ്ങളിലേക്ക് പോകുന്നു. ഇങ്ങനെ പോകുന്നവര ിൽ താരതമ്യേന സാമ്പത്തികമായി ദുർബലരായ വിദ്യാർഥികൾക്ക് പൊതുമേഖല ബാങ്കുകളുടെ വായ്പ മാത്രമാണ് ഏക ആശ്രയം. വിദ്യാ ഭ്യാസം കുടുംബങ്ങളെ സമ്മർദത്തിലാക്കുകയും വിദ്യാർഥികളെ വേഗത്തിൽ ജോലി നേടി വായ്പ തിരിച്ചടവിന് നിർബന്ധിതരാക്ക ുകയും ചെയ്യുന്നു.

ബിരുദം നേടുന്നതോടെ ആദായം ലഭിച്ചു തുടങ്ങുന്ന സാമ്പത്തികനിക്ഷേപമായി വിദ്യാഭ്യാസം മാറുന്നു. തൊണ്ണൂറുകളിലെ ഉദാരീകൃത സമ്പദ്​വ്യവസ്ഥയുടെ കാലത്താണ് ഈ പ്രവണത കൂടുതൽ പ്രകടമായത്. മത്സരിക്കാൻ ഒരു വഴിയും കാണാത്ത ആഗോളീകൃത ലോകക്രമത്തിലേക്ക് അതവരെ തള്ളിവിട്ടു. ‘പ്രത്യയശാസ്ത്രത്തി​​െൻറ അന്ത്യ’മെന്നനിലയിൽ സ്വാഭാവികമായാണ് വിദ്യാർഥികളുടെ അരാഷ്​ട്രീയവത്കരണം പൊതുജനത്തിനു മുന്നിൽ രേഖപ്പെടുത്തപ്പെട്ടത്​. അതുവഴി, രാഷ്​ട്രീയാശയങ്ങൾ അന്യമായിത്തീർന്ന അവർ വിപണിയിലെ ​വെറും ചരക്കുകളായിത്തീർന്നു.

പക്ഷേ, 2019 ഡിസംബറിലെ സംഭവങ്ങളോടെ, ഞങ്ങളുടെ ദോഷവിചാരമൊക്കെ തെറ്റായിരു​െന്നന്നും വിദ്യാർഥികളാണ് ശരിയെന്നും ഞാൻ ഇതാ ഏറ്റുപറയുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ അവർ തുടർച്ചയായി തെരുവുകളിലിറങ്ങി. ഭരണഘടനക്ക് നേരെയുള്ള ആക്രമണമായാണ് അവർ അതിനെ കണ്ടത്. അവർ പിടിച്ച പ്ലക്കാർഡുകളിലെ മുദ്രാവാക്യങ്ങൾ അവരുടെ സർഗശേഷി വെളിപ്പെടുത്തുന്നതായിരുന്നു. സമൂഹമാധ്യമങ്ങളിലെ അവരുടെ എഴുത്തുകൾ നമ്മൾ ധരിച്ചവെച്ചതിനേക്കാൾ എത്ര മികച്ച വായനയുള്ളവരാണ്​ അവരെന്നും വലിയൊരു വിഭാഗം ഇനിയും കൂടുതൽ മികവിന്​ ആഗ്രഹിക്കുന്നുണ്ടെന്നും വെളിപ്പെടുത്തുന്നതായിരുന്നു.

ജാ​മി​അ മി​ല്ലി​യ്യ ഇ​സ്​​ലാ​മി​യ്യ വിദ്യാർഥികളുടെ പ്രതിഷേധം


വർത്തമാന സാഹചര്യത്തെ കുറിച്ച അവരുടെ ഉൾക്കാഴ്ച, സമരപ്പാട്ടുകൾ തെരഞ്ഞെടുക്കുന്നതിലെ അവരുടെ ഗംഭീര നർമവും മിടുക്കും അവരുടെ അറിവി​​െൻറ വൈപുല്യവും നിർധാരണശേഷിയും ഭരണഘടനമൂല്യങ്ങളോടുള്ള പ്രതിബദ്ധതയും വ്യക്തമാക്കുന്നു​. ശാസ്ത്ര-സാങ്കേതിക കോഴ്സുകളിലെ ഡിപ്ലോമക്കും ബിരുദത്തിനുമായുള്ള ദാഹത്തിനൊപ്പം മാനവികവിഷയങ്ങളുടെ ഉള്ളടക്കത്തിലും അവർ പ്രതീക്ഷയില്ലാത്തവരല്ല എന്നത് എന്നിൽ മതിപ്പുളവാക്കി. ഞങ്ങൾ അധ്യാപകർ എത്ര തെറ്റായാണ് വിദ്യാർഥികളെ വിലയിരുത്തുന്നത്. ജാമിഅ മില്ലിയ്യ ഇസ്​ലാമിയ്യ, അലീഗഢ്​ ഉൾപ്പെടെയുള്ള തെരഞ്ഞെടുക്കപ്പെട്ട ചില കാമ്പസുകളിൽ വിദ്യാർഥികൾ പ്രാദേശിക വിഷയങ്ങൾക്കൊപ്പം വിശാലമായ വിഷയങ്ങളും -തെരഞ്ഞെടുക്കപ്പെട്ട യൂനിയൻ വേണമെന്നതടക്കമുള്ള കാര്യങ്ങളും- സമരത്തിൽ ഉന്നയിക്കുന്നു.

സമാനമായി ജെ.എൻ.യുവിലെ ഇടതു യൂനിയൻ, വലതുപക്ഷ സംഘങ്ങളിൽനിന്നും വെല്ലുവിളി നേരിടുന്നുണ്ട്. ഇതൊക്കെ വെറും അപവാദങ്ങളാണെന്നു പറഞ്ഞാൽ ​േപാലും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന കാമ്പസ് വസന്തം അതി​​െൻറ വ്യാപ്തിയിലും സാധ്യതയിലും അത്ര പരിമിതമല്ല എന്നതാണ്​ സത്യം. വരേണ്യവും അക്കാദമികമായി പ്രമുഖവുമായ ഐ.ഐ.ടികൾ, ഐ.ഐ.എമ്മുകൾ, എന്തിനേറെ ഡൽഹി സ​​െൻറ് സ്​റ്റീഫൻസ് കോളജിലേക്ക് വരെ ഇതു പടർന്നിരിക്കുന്നു. ഡൽഹി സർവകലാശാല വിദ്യാർഥി യൂനിയൻ തെരഞ്ഞെടുപ്പിൽ പങ്കെടുക്കാത്ത സ​​െൻറ് സ്​റ്റീഫൻസ്​ കാമ്പസ്​ അറുപതുകളുടെ അവസാനത്തിലും എഴുപതുകളുടെ തുടക്കത്തിലും മാത്രമാണ് വിപ്ലവ ഇടതി​​െൻറ വിദ്യാർഥി ‘റൊമൻറിസിസം’ പ്രകടമാക്കിയത്. അവരുൾപ്പെടെ അടുത്തിടെ ജെ.എൻ.യുവിൽ അരങ്ങേറിയ അക്രമങ്ങൾക്കെതിരെ രംഗത്തിറങ്ങി. ഈ കാമ്പസ് പ്രക്ഷോഭങ്ങളെ അധ്യാപകർ ആഴത്തിൽ പഠിക്കണം. സ്വകാര്യ വാഴ്സിറ്റിയായ അഹ്​മദാബാദിലെ നിർമ സർവകലാശാല വരെ വിദ്യാർഥി പ്രക്ഷേഭത്തിന് സാക്ഷ്യം വഹിച്ചു, പിന്നീടതിനെ അടിച്ചമർത്തിയെങ്കിലും.



ഈ പരിവർത്തനം എങ്ങനെ നടന്നു?
ഉദാര-സ്വകാര്യ ആഗോളീകൃത സമ്പദ്​വ്യവസ്ഥക്കുള്ള പിന്തുണ നിർമിച്ചെടുക്കുന്നതി​​െൻറ ഭാഗമായി പുതിയ സാമ്പത്തിക ക്രമം തങ്ങൾക്ക് കൂടുതൽ തൊഴിലും മികച്ച അവസരങ്ങളും നൽകുമെന്ന് വിശ്വസിക്കാൻ വിദ്യാർഥികൾ നിർബന്ധിതരായി. പൊതുമേഖലയുടെ പ്രാപ്തിയില്ലായ്മയും കോർപറേറ്റ് മേഖലയുടെ കാര്യപ്രാപ്തിയും സംബന്ധിച്ച്​ ഇതേ തരത്തിലുള്ള പ്രചാരണത്തിലൂടെയാണ് പൊതുമേഖല സ്ഥാപനങ്ങൾ വിറ്റഴിക്കാനുള്ള സമ്മതിയും നിർമിച്ചെടുത്തത്. മിക്ക വിദ്യാർഥികളും അവരുടെ കുടുംബങ്ങളും വർഷങ്ങളോളം ഈ സങ്കൽപം വിശ്വസിച്ചു. പക്ഷേ, ഇപ്പോഴവർക്ക് സ്വകാര്യമേഖലയെ മനസ്സിലാക്കാൻ അവസരം കിട്ടി. അധിക ജോലിയും കുറഞ്ഞ ശമ്പളവും ചെലവു ചുരുക്കലി​​െൻറ പേരിൽ തൊഴിലാളികളെ വെട്ടിക്കുറക്കുന്നതുമെല്ലാം അവർ കണ്ടു.

സമ്പദ് വ്യവസ്ഥ മൂക്കുകുത്തി വീണുകൊണ്ടിരിക്കുന്ന കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ -2008ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിനും 2016ലെ നോട്ടുനിരോധനത്തിനും ശേഷം- സമ്പദ് വ്യവസ്ഥയുടെ ഉദാരവത്കരണത്തിന് ശേഷമുള്ള വാഗ്ദാനങ്ങളുടെ പുകമറ, സാമ്പത്തിക മുന്നണിയിലെത്തും വരെ വിദ്യാർഥികൾ കാണുകയായിരുന്നു. തങ്ങളുടെ കൂട്ടാളികളും മുൻഗാമികളും കുറഞ്ഞ കൂലിക്ക് തൊഴിലെടുക്കേണ്ടി വരുന്നത്, മധ്യവർഗ വിദ്യാർഥികൾ താഴെക്കിട ജോലിയെടുക്കേണ്ടി വരുന്നത്, തൊഴിലില്ലായ്മയിൽ തകർന്നുപോകുന്നത്... എല്ലാം അവർ നേരിൽ കണ്ടു. കൂടാതെ, 2016 നവംബറിലെ നോട്ടുനിരോധനത്തി​​െൻറ പാഴായ വാഗ്ദാനങ്ങൾ ഇന്ത്യയെ 45 വർഷത്തെ ഏറ്റവും കടുത്ത തൊഴിലില്ലായ്മയിലേക്ക് നയിച്ചു.


സ്വകാര്യകമ്പനികളുടെ ക്രൂരമായ ജോലി വെട്ടിച്ചുരുക്കലും കോർപറേറ്റുകളും ബഹുരാഷ്​ട്ര കുത്തകകളുമെല്ലാം ചേർന്ന്​ ഉണ്ടാക്കിയ തൊഴിലില്ലായ്മ അവരുടെ മേൽ ഇടിത്തീയായി പതിച്ചു. വൻതുക ചെലവുള്ള സ്ഥാപനങ്ങളിൽനിന്ന് വിദ്യാഭ്യാസം നേടിയവരെയാണ് യുവാക്കളുടെ തൊഴിലില്ലായ്മ ഏറെ വേദനിപ്പിച്ചത്. സാങ്കേതിക, മാനേജ്മ​​െൻറ്, മാസ് കമ്യൂണിക്കേഷൻ ബിരുദ-ഡിപ്ലോമകൾ നേടാൻ മത്സരിച്ചവർ തൊഴിലില്ലാതിരിക്കുകയും വായ്പ തിരിച്ചടക്കേണ്ടി വരുകയും ചെയ്യുന്ന അവസ്ഥ. റെയിൽവേ ഉൾപ്പെടെയുള്ള പൊതുമേഖല സ്ഥാപനങ്ങളിലെ താഴെക്കിടയിലുള്ള ജോലിക്ക് അപേക്ഷിക്കുന്നവരിൽ വലിയൊരു വിഭാഗം ഐ.ഐ.ടി, എൻ.ഐ.ടി പോലുള്ള ഒന്നാം നമ്പർ സ്ഥാപനങ്ങളിൽനിന്നുള്ളവരാണ്. വലിയൊരു വിഭാഗം പൊതുമേഖല സ്ഥാപനങ്ങളും താമസിയാതെ വിറ്റഴിക്കപ്പെടുമെന്ന വാർത്ത അവർ എങ്ങനെയാണ് സ്വീകരിക്കുകയെന്ന് സങ്കൽപിക്കാവുന്നതേയുള്ളൂ. ലാഭത്തിലുള്ള പൊതുമേഖല സ്ഥാപനങ്ങളും വിറ്റഴിക്കാനുള്ളവയിലുണ്ടെന്ന വിവരം പ്രശ്നം കൂടുതൽ വഷളാക്കും.

വലിയൊരു വിഭാഗം എൻജിനീയറിങ്, മാനേജ്മ​​െൻറ് സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നത് തൊഴിലില്ലായ്മയുടെ അന്തരീക്ഷം എത്ര കടുത്തതാണ്​ എന്നതി​​െൻറ തെളിവാണ്. പൊതുമേഖല ബാങ്കുകളുടെ നിഷ്ക്രിയാസ്തി കുന്നുകൂടുന്നത് വിദ്യാർഥികൾ കാണുന്നു (തൊഴിൽ ദാതാക്കളെന്ന് പറയുന്നവരുടെ വലിയ പിഴകൾക്ക് നന്ദി). വലിയൊരു പങ്ക് ധനം ഏതാനും മുതലാളിമാർ തട്ടിയെടുക്കുന്നു.വിദ്യാഭ്യാസത്തി​​െൻറ ഭാരിച്ച ചെലവാണ് പ്രഫഷനൽ കോഴ്സുകൾക്ക് പഠിക്കുന്ന (വിശേഷിച്ചും സ്വകാര്യ സ്ഥാപനങ്ങളിൽ) വിദ്യാർഥികളെ രാഷ്​ട്രീയസമരങ്ങളിൽനിന്ന് തടയുന്നത്. സമരത്തിൽ പങ്കെടുത്ത് സ്ഥാപനത്തിൽനിന്നു പുറത്തായാൽ വിദ്യാഭ്യാസചെലവ് വീണ്ടും കൂടും. മാത്രമല്ല, തൊഴിൽ സാധ്യത കുറയുകയും ചെയ്യും. അതിനാൽ അവർ സമരത്തിൽ ഇടപെടില്ല, അത്​ അവർക്ക് താങ്ങാനാകില്ല.

അന്തരീക്ഷം കഴിഞ്ഞ പതിറ്റാണ്ടുകളിൽ കൂടുതൽ മോശമായിട്ടുണ്ട്. കഴിഞ്ഞ പതിറ്റാണ്ടി​​െൻറ ആദ്യവർഷങ്ങളിൽ അഴിമതിക്കെതിരായ സമരത്തിൽ വിദ്യാർഥികളുണ്ടായിരുന്ന​ു. ഇത്തരം സമരങ്ങളിലേക്ക് എടുത്തുചാടിയാൽ തൊഴിലില്ലായ്മ കുറയുകയും ആവശ്യത്തിന് പൊതുചെലവ് സൃഷ്​ടിച്ച് രാജ്യത്തെ ജീവിത നിലവാരം ഉയരുമെന്നും അവർ പ്രതീക്ഷിച്ചു. അപ്പോഴാണ് ത​​​െൻറ പ്രഭാഷണ ചാതുരിയും വൈകാരികഭാവവും കൊണ്ട് നരേന്ദ്ര മോദി, അഛാ ദിൻ എന്ന ത​​​െൻറ വാഗ്ദാനം യുവാക്കളെയും അവരുടെ കുടുംബങ്ങളെയും പറഞ്ഞു വിശ്വസിപ്പിച്ചത്. യാഥാർഥത്തിലോ സാങ്കൽപികമായോ ഉള്ള മുസ്​ലിംകളുടെ യാഥാസ്​ഥിതികത അവരുടെ സാമ്പത്തിക പുരോഗതിക്ക് തടസ്സമായി കണ്ടത്. തുടർന്ന് വർഗീയതയുടെ കുത്തൊഴുക്കായിരുന്നു രാജ്യം മുഴുക്കെ.


ദോഹ ‘അൽജസീറ’യിൽ ജോലി ചെയ്യുന്ന സുഹൃത്ത് നദീം അസ്റാർ ഇത് കൃത്യമായി പറഞ്ഞു: വികസനമാണ് പുതിയ വർഗീയത​. മുസ്​ലിംകളും ഇസ്​ലാമുമായി ബന്ധപ്പെട്ട എല്ലാറ്റിനും ‘ഭീകരത’ എന്നു ചേർത്തുപറഞ്ഞത് 2014 ലെ മോദിയുടെ ഉയർച്ചയെ സഹായിച്ചു. പുൽവാമ ആക്രമണത്തി​​െൻറ പശ്ചാത്തലത്തിൽ ദേശീയ സുരക്ഷയെ കുറിച്ച ചോദ്യം ഉച്ചത്തിൽ മുഴങ്ങിയതോടെ 2019ൽ അദ്ദേഹത്തി​​െൻറ സർക്കാറിന് മറ്റൊരു അവസരം കൂടി ലഭിച്ചു. വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതോടെ പേശീബലമുള്ള ദേശീയതയെയും ഭൂരിപക്ഷവാദത്തെയും പിന്തുണക്കണമെന്നാണ് തൊഴിലില്ലാത്ത യുവതയോടും വിദ്യാർഥികളോടും നിർദേശിക്കപ്പെട്ടത്.

ഒടുവിൽ അസമിലെ എൻ.ആർ.സിയോടു കൂടി (ലക്ഷക്കണക്കിന് ഹിന്ദുക്കളും ഇതി​​െൻറ ദുരിതമനുഭവിച്ചു) മത ധ്രുവീകരണം സൃഷ്​ടിക്കാൻ മാത്രമേ ഈ സർക്കാറിന് കഴിയൂ എന്ന് വലിയൊരു വിഭാഗം വിദ്യാർഥികളും യുവാക്കളും കണ്ടറിഞ്ഞു. സാമ്പത്തിക പ്രശ്നങ്ങളിൽനിന്ന് ജനശ്രദ്ധ വഴിതിരിച്ചുവിടാനുള്ള വെറുമൊരു ഉപകരണം മാത്രമാണ്​ എൻ.ആർ.സി എന്ന്​ അവർ ക്രമേണ തിരിച്ചറിഞ്ഞു. ക്ഷമകെട്ടവരാണ് പ്രക്ഷോഭത്തിനിറങ്ങിയതെന്ന് ഉറപ്പിച്ചു പറയാം. സർക്കാറി​​െൻറ മുൻഗണനകൾ പുനർനിർവചിക്കാനുള്ള അവസരമാണ് നടന്നുകൊണ്ടിരിക്കുന്ന വിദ്യാർഥി പ്രക്ഷോഭം. 1960കളുടെ അവസാനത്തിൽ നിരാശാജനകമായ സാമ്പത്തിക സാഹചര്യം കാമ്പസ് വിട്ടിറങ്ങി കർഷകർക്കൊപ്പം കൈകോർക്കാൻ വിദ്യാർഥികളെ നിർബന്ധിച്ചു. ഇതൊരു അന്താരാഷ്​ട്ര പ്രതിഭാസമാണ്. ഫ്രാൻസിൽ 1968 മേയിലെ മുന്നേറ്റത്തിലും 1970കളിലുമെല്ലാം പ്രതിഫലിക്കുന്നത് ഇതാണ്. ഒരിക്കൽക്കൂടി കാമ്പസുകൾ മാറ്റത്തി​​െൻറ വക്താക്കളായിരിക്കുന്നു.

2019 നവംബർ മുതൽ വിദ്യാർഥികൾ തുടക്കമിട്ട ഹോങ്കോങ് പ്രക്ഷോഭം ​പൊട്ടിപ്പുറപ്പെടുന്നത്​ കുറ്റവാളി കൈമാറ്റ ഭേദഗതിനിയമത്തിൽ നിന്നാണ്. ഇതെഴുതുേമ്പാഴും ഹോങ്കോങ്ങിലെ പോളിടെക്നിക് യൂനിവേഴ്സിറ്റി പൊലീസ് വലയത്തിലാണ്. ഇന്ത്യയിൽ, യുവതയുടെ ഉയിർത്തെഴുന്നേൽപ് വലതുപക്ഷ ഏകാധിപത്യം അടിച്ചമർത്തുമോ അതോ സമരം ചെയ്യുന്ന വിദ്യാർഥികളുടെ വിവേകത്തെ പുണർന്ന് സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കാൻ തയാറാവുമോ എന്ന് കാത്തിരിക്കാം.


(അലീഗഢ്​ മുസ്​ലിം സർവകലാശാല ചരിത്രാധ്യാപകനാണ്​ ലേഖകൻ)

Tags:    
News Summary - campus protest in india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.