സ്വാതന്ത്ര്യസമര പൈതൃകം വീണ്ടെടുക്കു​േമ്പാൾ

ദേശീയതലത്തിൽ ഇപ്പോൾ നടക്കുന്നത് രണ്ടാം സ്വാതന്ത്ര്യസമരമാണെങ്കിൽ കേരളത്തിനിത് മൂന്നാം സ്വാതന്ത്ര്യസമരമാണ ്. ചരിത്രപ്രസിദ്ധമായ ഈ മൂന്നു സമരങ്ങൾക്കുമിടയിൽ ചില സമാനതകളുമുണ്ട്. സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും നീത ിയും നേടിയെടുക്കാനുള്ളതായിരുന്നു മേൽസമരങ്ങൾ. ജനങ്ങളെ പരസ്പരം ഭിന്നിപ്പിച്ചും ശത്രുതയും വെറുപ്പും വളർത്തിയു ം അധികാരം നടത്താനും സമ്പത്ത് കൊള്ളയടിക്കാനുമുള്ള ഹീനശ്രമങ്ങളെ പരാജയപ്പെടുത്താനുള്ള ജനകീയ പോരാട്ടമായിരുന്ന ു അവ. ജനങ്ങളുടെ അന്തസ്സും ആത്മാഭിമാനവും പരിരക്ഷിക്കാനുള്ള വിമോചനസമരം കൂടിയായി അത് മാറി. ദേശീയതലത്തിൽ ബ്രിട്ട ീഷുകാർക്കെതിരിലും കേരളത്തിൽ പോർചുഗീസുകാർക്കും ബ്രിട്ടീഷുകാർക്കുമെതിരിലും നടന്ന സ്വാതന്ത്ര്യസമരങ്ങളിൽ ജാത ി, മത, സമുദായ ഭേദങ്ങൾക്കതീതമായ ഐക്യവും കൂട്ടായ്മയും പരസ്പരസഹായവും സഹകരണവും പൂർണാർഥത്തിൽ നിലനിന്നിരുന്നുവെന്നതിന് ചരിത്രം സാക്ഷി. മത മൈത്രിയും സാമുദായിക സൗഹാർദവും പൂത്തുലഞ്ഞ പോരാട്ടമായിരുന്നു അതൊക്കെയും. ഈ ഐക്യത്തി​​െൻറ അന്തർധാര മതവിശ്വാസമായിരുന്നു.
ഇപ്പോൾ നടക്കുന്ന സ്വാതന്ത്ര്യസമരത്തിലും ജാതി, മത, സമുദായങ്ങൾക്കതീതമായ ഐക്യവും കൂട്ടായ്മയും കതിരിട്ടുനിൽക്കുന്നു. പൗരത്വ ഭേദഗതി നിയമം എന്നപേരിൽ അറിയപ്പെടുന്ന പൗരത്വ നിഷേധ നിയമവും ജനസംഖ്യ രജിസ്​റ്ററും ദേശീയ പൗരത്വപ്പട്ടികയും ഏറ്റവുമാദ്യം പ്രതികൂലമായി ബാധിക്കുക മുസ്‌ലിംകളെയാണ്. പിന്നീട്​ മറ്റു ന്യൂനപക്ഷങ്ങളെയും ദലിത്-പിന്നാക്ക വിഭാഗങ്ങളെയും ആദിവാസികളെയും. എന്നിട്ടും പൗരത്വപ്രശ്നം ബാധിക്കാത്ത ഉന്നത ജാതിക്കാരുൾപ്പെടെ രാജ്യത്തെ സുമനസ്സുകളൊക്കെയും അവക്കെതിരായ പോരാട്ടത്തിൽ അണിചേരുകയും സജീവമായി പങ്കുവഹിക്കുകയും ചെയ്യുന്നു. മനുഷ്യബന്ധങ്ങൾക്കും സാമാന്യനീതിക്കും ധാർമികമൂല്യങ്ങൾക്കും നാടി​​െൻറ മഹത്തായ പാരമ്പര്യത്തിനും എതിരാണെന്നതിനാലും രാജ്യത്ത് നിലനിൽക്കുന്ന സ്നേഹവും സാഹോദര്യവും സ്വസ്ഥതയും സമാധാനവും നശിപ്പിക്കുമെന്നതിനാലുമാണ് ജാതി, മത, സമുദായ ഭേദമന്യേ പൗരത്വ ഭേദഗതി നിയമത്തെയും ദേശീയ പൗരത്വപ്പട്ടികയെയും മുഴുവൻ മനുഷ്യരും ഒരുപോലെ എതിർക്കുന്നത്.

ബി.ജെ.പിയുടെ സഖ്യകക്ഷികളുൾപ്പെടെ പ്രധാന രാഷ്​​ട്രീയ പാർട്ടികളെല്ലാം അവയെ നിരാകരിക്കുന്നു. രാജ്യത്തെ സർവകലാശാല വിദ്യാർഥികളും അധ്യാപകരും സാഹിത്യ, സാംസ്കാരിക നായകന്മാരും പ്രഗല്​ഭ ചിന്തകരും ബുദ്ധിജീവികളും പൗരത്വ നിഷേധ നിയമത്തെ എതിർക്കുന്നത് നീതിബോധത്തി​​െൻറയും സാമൂഹിക പ്രതിബദ്ധതയുടെയും പേരിൽ തന്നെ. സ്വാമി ഓംകാരാനന്ദ സരസ്വതി, സ്വാമി യുഗൽ കിഷോർ ശരൺ ശാസ്ത്രി, ശങ്കരാചാര്യ സ്വരൂപാനന്ദ സരസ്വതി, സ്വാമി അഗ്നിവേശ്​, ഗോ സ്വാമി സുശീൽ മഹാരാജ്, ലക്ഷ്മി ശങ്കരാചാര്യ, വിവേക് മുനി, വേദ പ്രതാപ് വൈദിക്, കാശി വിശ്വാനന്ദ് സംഗത്, മൊചാൽ മന്ദിർ അധിപൻ, സുനിത വിശ്വാനന്ദ് സപ്തഗിരി തുടങ്ങിയവരെല്ലാം പൗരത്വ ഭേദഗതി നിയമത്തെയും പൗരത്വപ്പട്ടികയെയും തള്ളിപ്പറഞ്ഞ ഏറെ പ്രമുഖരായ ഹൈന്ദവ മതനേതാക്കളാണ്.പ്രഫ. എൻ.കെ. മിശ്രയുടെ നേതൃത്വത്തിൽ ബനാറസ് ഹിന്ദു സർവകലാശാലയിലെയും അഫിലിയേറ്റഡ് കോളജുകളിലെയും അമ്പതിലേറെ അധ്യാപകർ സി.എ.എക്കും എൻ.പി.ആറിനും എൻ.ആർ.സിക്കുമെതിരെ അതിശക്തമായ നിലപാടാണ് സ്വീകരിച്ചത്. പൗരത്വ ഭേദഗതി ബിൽ പാസാക്കിയതിൽ അഗാധ ദുഃഖം രേഖപ്പെടുത്തിയ അവർ ജാമിഅയിലെ പൊലീസ് അതിക്രമത്തെ ശക്തമായ ഭാഷയിൽ അപലപിച്ചു. ഒരു മുസ്​ലിമും ഇല്ലാത്ത മഹാരാഷ്​ട്രയിലെ അഹ്​മദ്നഗറിനടുത്ത ഇസ്മാക് ഗ്രാമപഞ്ചായത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കി.

കോയമ്പത്തൂരിലെ പെന്തക്കോസ്ത് ചർച്ചിൽ നടന്ന മൂന്നാം സിനഡിൽ പതിനായിരങ്ങൾ ഒത്തുകൂടി പൗരത്വ ഭേദഗതി നിയമം പിൻവലിക്കാൻ കേന്ദ്രത്തോട് ശക്തമായ ഭാഷയിൽ ആവശ്യപ്പെട്ടു. ഗോവ ആർച്ച് ബിഷപ് ഫിലിപ് നേരി ഫെരാവോ പൗരത്വ ഭേദഗതി നിയമം മതനിരപേക്ഷതക്കും നാടി​​െൻറ പാരമ്പര്യത്തിനും സംസ്കാരത്തിനും എതിരാണെന്നും ദലിതുകളോടും ആദിവാസികളോടും കുടിയേറ്റ തൊഴിലാളികളോടും രേഖയില്ലാത്ത ജനലക്ഷങ്ങളോടും ന്യൂനപക്ഷങ്ങളോടും കടുത്ത അനീതിയും വിവേചനവും കാണിക്കുന്നതാണെന്നും തുറന്നുപറഞ്ഞു. ആയൂർ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന ഭരണഘടന സംരക്ഷണ സമ്മേളനത്തിന് വേദിയായത് ആയൂര്‍ സ​െൻറ്​ മേരീസ് മലങ്കര സുറിയാനി കത്തോലിക്ക ദേവാലയ മൈതാനമാണ്. സമ്മേളനത്തിനിടെ മുസ്​ലിം സഹോദരങ്ങള്‍ക്ക് സായാഹ്ന പ്രാർഥന നടത്താന്‍ ദേവാലയത്തി​​െൻറ മുന്‍വശവും ഇടനാഴികളും വിട്ടുകൊടുത്തു. മാർത്തോമ സഭയുടെ ആഭിമുഖ്യത്തിൽ പമ്പാതീരത്ത് നടന്ന മാരാമൺ കൺവെൻഷനിൽ മെത്രാപ്പോലീത്ത പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ വിമർശനം നടത്തി. രാജ്യത്ത് നിലനിൽക്കുന്ന മതനിരപേക്ഷതയെ തകർക്കാനുള്ള ശ്രമങ്ങളെ എല്ലാനിലക്കും എതിർക്കണമെന്ന് കേരള കൗൺസിൽ ഓഫ് ചർച്ചും പ്രഖ്യാപിച്ചിരിക്കുന്നു. ജനാധിപത്യത്തിൽനിന്ന് മതാധിപത്യത്തിലേക്ക് രാജ്യത്തെ കൊണ്ടുപോയി മതന്യൂനപക്ഷങ്ങളെ ഭിന്നിപ്പിക്കാനുള്ള അജണ്ടയാണ് പൗരത്വ ഭേദഗതി നിയമമെന്നും ഇതിനെതിരെ പ്രവർത്തിക്കാൻ ഏവർക്കും കഴിയണമെന്നും ചങ്ങനാശ്ശേരി മുൻ ആർച്ച് ബിഷപ് മാർ ജോസഫ് പൗവത്തിലും ആവശ്യപ്പെട്ടു. കൊൽക്കത്ത, ചെന്നൈ, മധുര, മുംബൈ, മംഗളൂരു, ബംഗളൂരു പോലുള്ള പ്രമുഖ നഗരങ്ങളിലെ ക്രൈസ്തവ ചർച്ചുകളും സഭകളും പൗരത്വ ഭേദഗതി നിയമം പിൻവലിക്കാൻ കേന്ദ്ര ഭരണകൂടത്തോട് ആവശ്യപ്പെട്ടു.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിന് പരമോന്നത സിഖ് സഭയായ അകാൽ തഖ്​ത്​ പിന്തുണ പ്രഖ്യാപിച്ചു. അകാൽ തഖ്​ത്​ ജതേദാർ ഗ്യാനി ഹർപ്രീത് സിങ്ങാണ് ഇക്കാര്യം വ്യക്തമാക്കിയത്. സിഖ് തത്ത്വങ്ങൾ അനീതിക്കെതിരെ നിലകൊള്ളാനാണ് പഠിപ്പിക്കുന്നത്. അത്തരമൊരു ആവശ്യം തന്നെയാണ് മുസ്​ലിംകളും ഉയർത്തുന്നത്. ഡൽഹിയിലെ ശാഹീൻബാഗിലെ സമരക്കാർക്ക് സ്വന്തം ഫ്ലാറ്റ് വിറ്റാണ് ബി.എസ്. ബിന്ദ്രയുടെ നേതൃത്വത്തിൽ സിഖ് സമൂഹം സാമ്പത്തിക സഹായവും ആഹാരവും നൽകിവരുന്നത്. ഇന്ത്യയിലെ സിഖ് സമൂഹം പൂർണമായും സി.എ.എക്കും എൻ.പി.ആറിനും എതിരായ സമീപനമാണ് സ്വീകരിച്ചുവരുന്നത്.
രാജ്യത്തി​​െൻറ മുഴുധമനികളിലും വർഗീയവിഷം കുത്തിനിറക്കാനും സാമുദായിക ധ്രുവീകരണം സൃഷ്​ടിക്കാനും ഭരണകൂടവും സംഘ്പരിവാറും കിണഞ്ഞു ശ്രമിക്കുമ്പോഴും രാജ്യത്ത് അഭിമാനകരമാംവിധം മതമൈത്രിയും സാമുദായിക സൗഹാർദവും നിലനിൽക്കുന്നുവെന്ന് പൗരത്വ നിഷേധ നിയമത്തിനെതിരെയുള്ള പോരാട്ടം അസന്ദിഗ്ധമായി തെളിയിക്കുന്നു. ഇന്ത്യയിലുടനീളം നടന്നുകൊണ്ടിരിക്കുന്ന രണ്ടാം സ്വാതന്ത്ര്യസമരത്തി​​െൻറ ചെറു പതിപ്പാണിത്. വർഗീയഭ്രാന്തിനും ഫാഷിസ്​റ്റ്​ സമീപനത്തിനും ഭരണകൂട ഭീകരതക്കും നീതിനിഷേധത്തിനും വെറുപ്പി​​െൻറ രാഷ്​ട്രീയത്തിനും അസഹിഷ്ണുതയുടെ സാമൂഹികവ്യവസ്ഥക്കും മതപരമായ വിവേചനത്തിനുമെതിരെ രൂപപ്പെട്ടു വന്ന ഈ സൗഹൃദ, സാഹോദര്യം സകല സുഗന്ധവും പരത്തി എക്കാലവും നിലനിൽക്കട്ടെ.

Tags:    
News Summary - CAA protest-Opinion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.