മദ്യവിപത്തിൽനിന്ന് രക്ഷ നേടിയേ തീരൂ

കോവിഡ് 19 ഭീതിയിലാണെങ്കിലും കേരളത്തിൽ മദ്യത്തി‍​െൻറ ലഭ്യത അവസാനിച്ചത് വീട്ടമ്മമാർക്ക് വലിയ ആശ്വാസമാണ്. മദ്യ ത്തിന് അടിപ്പെട്ടവർക്ക് ലഹരിയിൽനിന്ന് മോചനം നേടാനുള്ള സുവർണാവസരമാണിത്. എന്നാൽ, മദ്യം ലഭിക്കാത്തതിനെത്തുടർന ്ന് ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം പെരുകു​െന്നന്നത് നിർഭാഗ്യകരമാണ്. പൊതുസമൂഹവും കുടുംബവും ഇക്കാര്യത്തിൽ വളര െയേറെ ജാഗ്രത പുലർത്തേണ്ടതുണ്ട്.

ഒരുവസ്തു തലച്ചോറിൽ രാസപരിണാമം നടത്തി അടിപ്പെടലുണ്ടാക്കുമ്പോഴാണ് അതിനെ ലഹരിവസ്തു എന്ന് പറയുന്നത്. നമ്മുടെ നാട്ടിൽ മദ്യം സുലഭമായതിനാൽ മദ്യപാനശീലത്തിനാണ് കൂടുതലാളുകളും അടിപ്പെട്ടിരിക്കുന്നത്. മദ്യം ലഭിക്കാതെവരുമ്പോൾ ലഹരിക്ക് അടിപ്പെട്ടയാൾ പ്രകടിപ്പിക്കുന്ന ലക്ഷണങ്ങളെയാണ് ആൽക്കഹോൾ വിഡ്രോവൽ സിൻട്രം എന്ന് പറയുന്നത്. ലഹരിവസ്തുവില്ലാത്ത അവസ്ഥയിൽ ആറ് മണിക്കൂറിനുള്ളിൽ ഈ ലക്ഷണങ്ങൾ കണ്ടുതുടങ്ങാം. മദ്യപാനാസക്തിയുടെ തോതനുസരിച്ചാണ് പിൻവാങ്ങൽ ലക്ഷണത്തി​​െൻറ കാഠിന്യം.

അമിത മദ്യപാനാസക്തിയുള്ളവരിൽ ഉറക്കക്കുറവ്, നെഞ്ചിടിപ്പ് കൂടുക, വെപ്രാളം, കൈവിറയൽ, അമിത വിയർപ്പ്, ഓക്കാനം, ഛർദി, തളർച്ച തുടങ്ങിയവയാണ് ആദ്യ ലക്ഷണങ്ങൾ. രണ്ടാം ദിവസം മുതൽ ചിലർ അപസ്മാരത്തി​​െൻറ ലക്ഷണങ്ങൾ കാണിക്കും. തുടർദിവസങ്ങളിൽ രോഗി ഏറെ അപകടകരമായ അവസ്ഥയിലേക്ക് നീങ്ങും ഇതിനെ ഡെലീറിയം ട്രമെൻസ് എന്നാണ് പറയുന്നത്.

ശരിയായ ചികിത്സ ലഭിച്ചില്ലങ്കിൽ ഈ അവസ്ഥയിൽ 10 ശതമാനംവരെ ആളുകൾ മരിക്കാനിടയുണ്ട്. സ്ഥലകാല ബോധമില്ലാത്ത അവസ്ഥ, ബോധക്കുറവ്, മതിഭ്രമം, അടങ്ങിക്കിടക്കാനാവാത്ത അവസ്ഥ, ആരൊക്കെയോ തന്നെ കൊല്ലാൻ വരുന്ന തോന്നൽ തുടങ്ങിയ ലക്ഷണങ്ങൾ പ്രകടിപ്പിക്കും. 14 ദിവസം മുതൽ ഒരുമാസം വരെ നീളുന്ന ഈ ഘട്ടത്തിലാണ് രോഗി ആത്മഹത്യപ്രവണത കാണിക്കുന്നതും അക്രമകാരികളാവുന്നതും.

ഇതൊരു രോഗാവസ്ഥയാണെന്ന തിരിച്ചറിവ് കുടുംബത്തിനും സമൂഹത്തിനുമുണ്ടാകണം. രോഗലക്ഷണങ്ങൾ കാണിക്കുന്നവരെ എത്രയും വേഗം പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ എത്തിക്കണം. കൂടുതൽ ഗുരുതര ‍അവസ്ഥയാണെങ്കിൽ റഫറൽ ആശുപത്രികളിൽ പ്രവേശിപ്പിച്ച്​ ചികിത്സ നേടേണ്ടിവരും. മാനസികരോഗ വിദഗ്​ധരുടെ പരിചരണവും ഇത്തരം രോഗികൾക്ക് ആവശ്യമാണ്.

മദ്യം കിട്ടാത്ത അവസ്ഥയിൽ കൈയിൽ കിട്ടിയതെന്തുമെടുത്ത് കുടിക്കുന്നതും അപകടകാരണമാണ്. സാനിറ്റൈസർ കുടിച്ച് അപകടത്തിലായ സംഭവങ്ങൾ ഇതിനകം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏതായാലും ഇത് മദ്യപാനം നിർത്താനുള്ള സുവർണാവസരമാണ്. ചികിത്സ തേടേണ്ടവർ അങ്ങനെയും അല്ലാത്തവർ സ്വയം നിയന്ത്രണം പാലിച്ചും മദ്യമെന്ന വിപത്തിൽനിന്ന് രക്ഷനേടണം.

ഡോ. എസ്. ഷാലിമ
(സൈക്യാട്രിസ്​റ്റ്​ ആൻഡ്​​ ആർ.എം.ഒ,
ജനറൽ ഹോസ്പിറ്റൽ, ആലപ്പുഴ)

Tags:    
News Summary - Alcoholic Addiction Counselling-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.