ബി.ജെ.പി പ്രവർത്തകർ പുണെയിലെ കോൺഗ്രസ് ഓഫീസിലേക്ക് പ്രതിഷേധവുമായി എത്തിയപ്പോൾ

ഭാ​ര​തീ​യ ജ​ന​താ പാ​ർ​ട്ടി​ക്ക് ച​രി​ത്രം ഒ​രു​കാ​ല​ത്തും ഒ​രു വ​ഴി​കാ​ട്ടി​യാ​യി​രു​ന്നി​ല്ല. ഇ​സ്‍ലാ​മി​ക പ​ശ്ചാ​ത്ത​ല​മു​ള്ള എ​ന്തെ​ങ്കി​ലും ക​ണ്ടാ​ൽ ത​ന്നി​ഷ്ട​പ്ര​കാ​രം പ്ര​യോ​ഗി​ക്കാ​നു​ള്ള ആ​യു​ധ​മാ​ണ​വ​ർ​ക്ക​ത്. മു​ൻ​കാ​ല​ങ്ങ​ളി​ൽ മു​ഗ​ൾ ച​ക്ര​വ​ർ​ത്തി ഔ​റം​ഗ​സീ​ബി​ന്റെ പേ​രാ​ണ് മ​ഹാ​രാ​ഷ്ട്ര​യി​ലെ അ​ടി​ത്ത​റ​യെ ശ​ക്ത​മാ​ക്കാ​നും സം​സ്ഥാ​ന​ത്ത് ധ്രു​വീ​ക​ര​ണം വ​ർ​ധി​പ്പി​ക്കാ​നും ബി.​ജെ.​പി നി​ര​ന്ത​രം ഉ​പ​യോ​ഗി​ച്ചു​പോ​ന്ന​ത്. ഇ​പ്പോ​ൾ ല​ക്ഷ്യം വെ​ക്കു​ന്ന​ത് ടി​പ്പു സു​ൽ​ത്താ​നെ​യാ​ണ്.

ഫെ​ബ്രു​വ​രി 14ന്, ​മ​ലേ​ഗാ​വ് ഡെ​പ്യൂ​ട്ടി മേ​യ​ർ ഷാ​നെ ഹി​ന്ദ് നി​ഹാ​ൽ അ​ഹ്മ​ദ് ത​ന്റെ ഓ​ഫി​സി​ൽ ടി​പ്പു സു​ൽ​ത്താ​ന്റെ ചി​ത്രം സ്ഥാ​പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തി​നെ ബി.​ജെ.​പി​യും ഉ​പ​മു​ഖ്യ​മ​ന്ത്രി ഏ​ക​നാ​ഥ് ഷി​ൻ​ഡെ നേ​തൃ​ത്വം ന​ൽ​കു​ന്ന ശി​വ​സേ​ന വി​ഭാ​ഗ​വും എ​തി​ർ​ത്ത​തോ​ടെ​യാ​ണ് ത​ർ​ക്കം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​ത്. ടി​പ്പു​വി​ന്റെ ചി​ത്രം നീ​ക്കം ചെ​യ്യ​ണ​മെ​ന്നും ചി​ത്രം സ്ഥാ​പി​ച്ച ഡെ​പ്യൂ​ട്ടി മേ​യ​ർ ന​ട​പ​ടി നേ​രി​ട​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

അ​തേ​ദി​വ​സം കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ഹ​ർ​ഷ​വ​ർ​ധ​ൻ സ​പ്ക​ൽ ടി​പ്പു സു​ൽ​ത്താ​നെ ശി​വാ​ജി മ​ഹാ​രാ​ജാ​വു​മാ​യി താ​ര​ത​മ്യം ചെ​യ്തു. ‘‘ഛത്ര​പ​തി ശി​വാ​ജി മ​ഹാ​രാ​ജി​നു​ണ്ടാ​യി​രു​ന്ന വീ​ര്യ​വും അ​ദ്ദേ​ഹം അ​വ​ത​രി​പ്പി​ച്ച ‘സ്വ​രാ​ജ്’ എ​ന്ന സ​ങ്ക​ൽ​പ്പ​വും പി​ന്തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്റെ ആ​ദ​ർ​ശ​ങ്ങ​ളി​ൽ​നി​ന്ന് പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ട് ടി​പ്പു സു​ൽ​ത്താ​ൻ ബ്രി​ട്ടീ​ഷു​കാ​ർ​ക്കെ​തി​രെ യു​ദ്ധം ചെ​യ്തു. ആ ​അ​ർ​ഥ​ത്തി​ൽ, അ​പാ​ര​മാ​യ ധീ​ര​ത പ്ര​ക​ട​മാ​ക്കി​യ ടി​പ്പു സു​ൽ​ത്താ​ൻ മ​ഹാ​നാ​യ ഒ​രു പോ​രാ​ളി​യും ഇ​ന്ത്യ​യു​ടെ യ​ഥാ​ർ​ഥ പു​ത്ര​നു​മാ​യി​രു​ന്നു. വി​ഷ​ലി​പ്ത​മാ​യ​തോ വ​ർ​ഗീ​യ​മാ​യ​തോ ആ​യ ആ​ശ​യ​ങ്ങ​ൾ ത​ന്നെ സ്വാ​ധീ​നി​ക്കാ​ൻ അ​ദ്ദേ​ഹം ഒ​രി​ക്ക​ലും അ​നു​വ​ദി​ച്ചി​ല്ല. വീ​ര്യ​ത്തി​ന്റെ പ്ര​തീ​ക​മെ​ന്ന നി​ല​യി​ൽ ടി​പ്പു സു​ൽ​ത്താ​നെ ഛത്ര​പ​തി ശി​വാ​ജി മ​ഹാ​രാ​ജി​ന് തു​ല്യ​നാ​യി നാം ​കാ​ണ​ണം’’- സ​പ്ക​ൽ പ​റ​ഞ്ഞു.


ഈ ​താ​ര​ത​മ്യം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല എ​ന്ന് വ്യ​ക്ത​മാ​ക്കി മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്‌​നാ​വി​സ് മു​ന്നോ​ട്ടു​വ​ന്നു. ‘‘ ഛത്ര​പ​തി ശി​വാ​ജി മ​ഹാ​രാ​ജി​നെ മ​ഹാ​രാ​ഷ്ട്ര അ​ത്യ​ന്തം ആ​ദ​ര​വോ​ടെ​യാ​ണ് കാ​ണു​ന്ന​ത്. ഞ​ങ്ങ​ളു​ടെ ദൈ​വ​മാ​യ അ​ദ്ദേ​ഹ​ത്തെ അ​പ​മാ​നി​ക്കാ​ൻ ഒ​രു​മ്പെ​ടു​ന്ന​വ​ർ ആ​രാ​യാ​ലും അ​വ​ർ​ക്ക് ഉ​ചി​ത​മാ​യ മ​റു​പ​ടി ന​ൽ​കി​യി​രി​ക്കു​മെ​ന്ന് ഫ​ഡ്‌​നാ​വി​സ് പ​റ​ഞ്ഞു. ഈ ​പ്ര​സ്താ​വ​ന വ​ന്ന് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ർ പു​ണെ​യി​ലെ കോ​ൺ​ഗ്ര​സ് ഓ​ഫി​സി​ന് പു​റ​ത്ത് അ​ക്ര​മാ​സ​ക്ത​മാ​യ സ​മ​രം ന​ട​ത്തി. ക​ല്ലേ​റി​ൽ ഒ​മ്പ​തോ​ളം പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

‘‘ഉ​ച്ച​ക​ഴി​ഞ്ഞ് കോ​ൺ​ഗ്ര​സ് ഭ​വ​ന് സ​മീ​പം ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ർ സ​മ​രം ന​ട​ത്തി​യി​രു​ന്നു. സ​മ​രം അ​വ​സാ​നി​ച്ച​പ്പോ​ൾ ചി​ല ബി.​ജെ.​പി​ക്കാ​ർ കോ​ൺ​ഗ്ര​സ് ഭ​വ​ൻ പ​രി​സ​ര​ത്ത് ചെ​ന്ന് മു​ദ്രാ​വാ​ക്യം വി​ളി​ക്കാ​ൻ തു​ട​ങ്ങി. ഉ​ള്ളി​ൽ നി​ന്ന് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും മു​ദ്രാ​വാ​ക്യം വി​ളി​ച്ചു... ഇ​രു​വ​ശ​ത്തു​നി​ന്നും ക​ല്ലേ​റു​ണ്ടാ​യി. മൂ​ന്ന് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കും ര​ണ്ട് ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ർ​ക്കും ര​ണ്ട് വ​നി​താ കോ​ൺ​സ്റ്റ​ബി​ൾ​മാ​ർ​ക്കും ര​ണ്ട് പ​ത്ര​പ്ര​വ​ർ​ത്ത​ക​ർ​ക്കും പ​രി​ക്കേ​റ്റു. ഇ​രു​വി​ഭാ​ഗ​വും പ​ര​സ്പ​രം എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്’’ എ​ന്നാ​ണ് സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ള്ള ജോ​യി​ന്റ് പൊ​ലീ​സ് ക​മീ​ഷ​ണ​ർ ര​ഞ്ജ​ൻ കു​മാ​ർ ശ​ർ​മ്മ ദ ​ഇ​ന്ത്യ​ൻ എ​ക്സ്പ്ര​സി​നോ​ട് പ​റ​ഞ്ഞ​ത്,

ഒ​രു ബി.​ജെ.​പി നേ​താ​വ് ന​ൽ​കി​യ പ​രാ​തി​യി​ൽ ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത​യി​ലെ വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​രം ല​ഹ​ള ഉ​ണ്ടാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് മ​നഃ​പൂ​ർ​വം പ്ര​കോ​പ​നം സൃ​ഷ്ടി​ക്ക​ൽ,മ​തം, ജാ​തി, ജ​ന്മ​സ്ഥ​ലം, താ​മ​സം, ഭാ​ഷ തു​ട​ങ്ങി​യ​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​വി​ധ വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ ശ​ത്രു​ത വ​ള​ർ​ത്ത​ൽ, സൗ​ഹാ​ർ​ദ്ദം ത​ക​ർ​ക്ക​ൽ, സ​മാ​ധാ​ന ലം​ഘ​ന​ത്തി​ന് പ്രേ​രി​പ്പി​ക്കാ​നു​ള്ള ഉ​ദ്ദേ​ശ്യ​ത്തോ​ടെ അ​പ​മാ​നി​ക്ക​ൽ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്ത​ൽ എ​ന്നീ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി പു​ണെ പൊ​ലീ​സ് സ​പ്ക​ലി​നെ​തി​രെ എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു.

പ്ര​തി​ഷേ​ധം സം​സ്ഥാ​ന​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പ​ട​ർ​ന്ന​തോ​ടെ ഫെ​ബ്രു​വ​രി 17-ന് ​സ​പ്ക​ൽ ‘ക്ഷ​മാ​പ​ണം’ ന​ട​ത്തി. സാ​മൂ​ഹി​ക സം​ഘ​ർ​ഷം ഇ​ള​ക്കി​വി​ടാ​നു​ള്ള ബി.​ജെ.​പി​യു​ടെ ശ്ര​മ​ത്തി​ന്റെ ഭാ​ഗ​മാ​യി ത​ന്റെ പ​രാ​മ​ർ​ശ​ങ്ങ​ൾ തെ​റ്റാ​യി വ്യാ​ഖ്യാ​നി​ക്ക​പ്പെ​ട്ട​താ​ണെ​ന്ന് അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടു. ‘‘ബി.​ജെ.​പി​യു​ടെ വൃ​ത്തി​കെ​ട്ട​തും ദു​രു​ദ്ദേ​ശ്യ​പ​ര​വു​മാ​യ രാ​ഷ്ട്രീ​യം കാ​ര​ണം ചി​ല ശി​വാ​ജി ഭ​ക്ത​രു​ടെ വി​കാ​രം വ്ര​ണ​പ്പെ​ട്ട​തി​ൽ ആ​ത്മാ​ർ​ത്ഥ​മാ​യി ഖേ​ദം പ്ര​ക​ടി​പ്പി​ക്കു​ന്നു. ആ​രു​ടെ​യും വി​കാ​ര​ങ്ങ​ൾ വ്ര​ണ​പ്പെ​ടു​ത്താ​ൻ ഞാ​ൻ ഉ​ദ്ദേ​ശി​ച്ചി​രു​ന്നി​ല്ല. ന​മു​ക്ക് ഈ ​വി​ഷ​യം ഇ​വി​ടെ അ​വ​സാ​നി​പ്പി​ക്കാം’’- സ​പ്ക​ൽ പ​റ​ഞ്ഞു.


ബി.​ജെ.​പി​യു​ടെ ഇ​ര​ട്ട​ത്താ​പ്പും ടി​പ്പു സു​ൽ​ത്താ​നോ​ടു​ള്ള മു​ൻ​കാ​ല നി​ല​പാ​ടും കോ​ൺ​ഗ്ര​സും ഉ​ദ്ധ​വ് താ​ക്ക​റെ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ശി​വ​സേ​ന​യും ചൂ​ണ്ടി​ക്കാ​ട്ടി. ‘‘2013-ൽ ​മും​ബൈ​യി​ലെ ബാ​ജി​പ്ര​ഭു ദേ​ശ്പാ​ണ്ഡെ മാ​ർ​ഗി​ൽ​നി​ന്ന് തു​ട​ങ്ങി റ​ഫി ന​ഗ​ർ ന​ള്ള വ​രെ നീ​ളു​ന്ന ശി​വാ​ജി​ന​ഗ​ർ റോ​ഡ് ന​മ്പ​ർ 4-ന് ​ശ​ഹീ​ദ് ടി​പ്പു സു​ൽ​ത്താ​ൻ മാ​ർ​ഗ് എ​ന്ന് പേ​രി​ടാ​ൻ ബി.​ജെ.​പി കോ​ർ​പ​റേ​റ്റ​ർ​മാ​ർ ഒ​രു നി​ർ​ദേ​ശം സ​മ​ർ​പ്പി​ച്ചി​രു​ന്നു. അ​ന്ന​ത്തെ ന​ഗ​ര​സ​ഭാ കൗ​ൺ​സി​ൽ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ഇ​ത് അം​ഗീ​ക​രി​ച്ച​പ്പോ​ൾ നി​ല​വി​ലെ മേ​യ​ർ റി​തു താ​വ്ഡെ ക​മ്മി​റ്റി അം​ഗ​മാ​യി​രു​ന്നു. ഈ ​പ്ര​മേ​യ​ത്തെ പി​ന്തു​ണ​ച്ച​ത് ഇ​പ്പോ​ൾ ബി.​ജെ.​പി മും​ബൈ ഘ​ട​കം പ്ര​സി​ഡ​ന്റും എം.​എ​ൽ.​എ​യു​മാ​യ അ​മി​ത് സ​തം ആ​യി​രു​ന്നു’’- അ​ന്ന​ത്തെ പ്ര​മേ​യം സ​ഹി​തം കോ​ൺ​ഗ്ര​സ് ഒ​രു സ​മൂ​ഹ​മാ​ധ്യ​മ കു​റി​പ്പി​ലൂ​ടെ ഓ​ർ​മി​പ്പി​ച്ചു.

ശി​വ​സേ​ന (യു.​ബി.​ടി) എം.​പി​യും പാ​ർ​ട്ടി മു​ഖ​പ​ത്ര​മാ​യ സാ​മ്ന​യു​ടെ എ​ഡി​റ്റ​റു​മാ​യ സ​ഞ്ജ​യ് റൗ​ട്ട് മു​ൻ രാ​ഷ്ട്ര​പ​തി രാം ​നാ​ഥ് കോ​വി​ന്ദ് ടി​പ്പു സു​ൽ​ത്താ​നെ പ്ര​ശം​സി​ച്ച കാ​ര്യം അ​നു​സ്മ​രി​ച്ചു. ‘‘ടി​പ്പു സു​ൽ​ത്താ​നെ​ക്കു​റി​ച്ചു​ള്ള സ​ത്യം അ​റി​യ​ണ​മെ​ങ്കി​ൽ നി​ങ്ങ​ൾ​ത​ന്നെ നി​യോ​ഗി​ച്ച രാ​ഷ്ട്ര​പ​തി രാം ​നാ​ഥ് കോ​വി​ന്ദ് ക​ർ​ണാ​ട​ക അ​സം​ബ്ലി​യി​ൽ ന​ട​ത്തി​യ പ്ര​സം​ഗം കേ​ൾ​ക്കൂ’’- റൗ​ട്ട് പ​റ​ഞ്ഞു.

കോ​ൺ​ഗ്ര​സ് അ​നാ​വ​ശ്യ​മാ​യി ബി.​ജെ.​പി​ക്ക് ഒ​രു രാ​ഷ്ട്രീ​യ വി​ഷ​യം ന​ൽ​കി​യെ​ന്ന് വി​മ​ർ​ശി​ച്ച സാ​മ്ന ബി.​ജെ.​പി എ​പ്പോ​ഴും ചെ​യ്യു​ന്ന​തു​പോ​ലെ ശി​വാ​ജി-​ടി​പ്പു ത​ർ​ക്ക​ത്തി​ന് ഹി​ന്ദു-​മു​സ്‍ലിം നി​റം ന​ൽ​കി​യെ​ന്നും എ​ഡി​റ്റോ​റി​യ​ലി​ൽ കു​റ്റ​പ്പെ​ടു​ത്തി.

(അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​പു​ര​സ്കാ​ര ജേ​താ​വാ​യ സു​ക​ന്യ ശാ​ന്ത thewire.inൽ ​എ​ഴു​തി​യ കു​റി​പ്പി​ന്റെ സം​ഗ്ര​ഹം)

Tags:    
News Summary - BJP's next war is against Tipu Sultan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.