അനുയായികളെ അഭിവാദ്യം ചെയ്യുന്ന ബംഗ്ലാ നാഷനൽ പാർട്ടി അധ്യക്ഷൻ താരീഖുർറഹ്മാൻ

ജ​നാ​ധി​പ​ത്യ​ത്തി​ലേ​ക്കു​ള്ള മാ​റ്റ​ത്തി​ന് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​യ ഏ​റ്റ​വും കു​റ​ഞ്ഞ നി​ബ​ന്ധ​ന സ്വ​ത​ന്ത്ര​വും നീ​തി​യു​ക്ത​വു​മാ​യ തെ​ര​ഞ്ഞെ​ടു​പ്പാ​ണ്. വോ​ട്ട​വ​കാ​ശം എ​ന്ന​ത് കേ​വ​ലം ഒ​രു ഭ​ര​ണ​ഘ​ട​നാ വ്യ​വ​സ്ഥ​യ​ല്ല, അ​ത് പൗ​ര​ജ​ന​ങ്ങ​ളു​ടെ അ​ന്ത​സ്സി​ന്റെ കാ​ത​ലാ​ണ്. 2008നു​ശേ​ഷം ബം​ഗ്ലാ​ദേ​ശ് ശ​രി​യാ​യ ഒ​ര​ധി​കാ​ര കൈ​മാ​റ്റ​ത്തി​ന് സാ​ക്ഷ്യം​വ​ഹി​ച്ചി​ട്ടി​ല്ല. അ​ത് രാ​ജ്യ​ത്തെ ഏ​ക​പാ​ർ​ട്ടി ആ​ധി​പ​ത്യ​ത്തി​ലും ഭ​ര​ണ​സം​വി​ധാ​ന​ത്തി​ന്റെ ക്ര​മാ​നു​ഗ​ത​മാ​യ സ്വേ​ച്ഛാ​ധി​പ​ത്യ​വ​ത്ക​ര​ണ​ത്തി​ലും കൊ​ണ്ടെ​ത്തി​ച്ചു.

ജ​ന​വി​ധി​യി​ലൂ​ടെ സ​ർ​ക്കാ​റു​ക​ളെ മാ​റ്റാ​നു​ള്ള വ​ഴി അ​ട​യു​മ്പോ​ൾ രാ​ഷ്ട്രീ​യ വ്യ​വ​സ്ഥ​യി​ലെ ഉ​ത്ത​ര​വാ​ദി​ത്തം ദു​ർ​ബ​ല​മാ​കു​മെ​ന്നും ഭ​ര​ണ​കൂ​ടം പൗ​ര​രു​ടെ​മേ​ൽ അ​മി​ത ആ​ധി​പ​ത്യം സ്ഥാ​പി​ക്കു​മെ​ന്നും ച​രി​ത്രം പ​ഠി​പ്പി​ക്കു​ന്നു.

ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ൽ ബം​ഗ്ലാ​ദേ​ശി ജ​ന​ത ജ​നാ​ധി​പ​ത്യ പ​രി​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വി​ധേ​യ​രാ​യി​ട്ടു​ണ്ടെ​ങ്കി​ലും അ​തി​ന്റെ ഘ​ട​ക​ങ്ങ​ളെ സം​യോ​ജി​പ്പി​ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ടു. ത​ദ്ഫ​ല​മാ​യി ജ​നാ​ധി​പ​ത്യ പ്ര​തി​സ​ന്ധി​ക​ൾ ആ​വ​ർ​ത്തി​ക്ക​പ്പെ​ട്ടു. ’24ലെ ​ജ​ന​കീ​യ പ്ര​ക്ഷോ​ഭം രാ​ജ്യ​ത്തി​ന് വീ​ണ്ടും ഒ​ര​വ​സ​രം ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. ആ​ക​യാ​ൽ, ബം​ഗ്ലാ​ദേ​ശി​ൽ ഇ​പ്പോ​ൾ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് വെ​റു​മൊ​രു അ​ധി​കാ​ര കൈ​മാ​റ്റ പ്ര​ക്രി​യ മാ​ത്ര​മ​ല്ല; ജ​നാ​ധി​പ​ത്യ​ത്തി​ന്റെ അ​ടി​ത്ത​റ പു​ന​ർ​നി​ർ​മി​ക്കു​ന്ന​തി​നു​ള്ള ഒ​രു പ​രീ​ക്ഷ​ണം കൂ​ടി​യാ​ണ്.

തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം ചി​ല ഒ​റ്റ​പ്പെ​ട്ട ക്ര​മ​ക്കേ​ടു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​രു​ന്നു. ബം​ഗ്ലാ​ദേ​ശി​ന്റെ ച​രി​ത്ര​ത്തി​ൽ ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ് പോ​ലും പൂ​ർ​ണ​മാ​യും സു​താ​ര്യ​വും കു​റ്റ​മ​റ്റ​തു​മാ​യി​രു​ന്നു​വെ​ന്ന് അ​വ​കാ​ശ​പ്പെ​ടാ​നാ​വി​ല്ല. ഇ​തു​വ​രെ​യു​ള്ള സൂ​ച​ന​ക​ൾ​പ്ര​കാ​രം വ​ലി​യ​തോ​തി​ലു​ള്ള അ​ട്ടി​മ​റി​ക​ൾ ന​ട​ന്ന​താ​യി കാ​ണു​ന്നി​ല്ല എ​ന്ന​തു​ത​ന്നെ ഒ​രു ശു​ഭ​സൂ​ച​ന​യാ​ണ്.

എ​ക്സി​ക്യൂ​ട്ടി​വ് ഉ​ത്ത​ര​വി​ലൂ​ടെ അ​വാ​മി ലീ​ഗി​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ർ​ത്തി​വെ​ച്ച​തി​നാ​ൽ അ​വ​ർ​ക്ക് ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. ഒ​രു പ്ര​ധാ​ന പാ​ർ​ട്ടി​യു​ടെ അ​ഭാ​വം വോ​ട്ടി​ങ് ശ​ത​മാ​ന​ത്തെ സ്വാ​ഭാ​വി​ക​മാ​യും ബാ​ധി​ക്കും. എ​ങ്കി​ലും, പ്രാ​ഥ​മി​ക ക​ണ​ക്കു​ക​ൾ പ്ര​കാ​രം 60 ശ​ത​മാ​ന​ത്തി​ന​ടു​ത്ത് വോ​ട്ടി​ങ് രേ​ഖ​പ്പെ​ടു​ത്തി​യ​ത് നി​രാ​ശാ​ജ​ന​ക​മ​ല്ല. കൂ​ടു​ത​ൽ പ​ങ്കാ​ളി​ത്തം ജ​നാ​ധി​പ​ത്യ​ത്തെ കൂ​ടു​ത​ൽ ക​രു​ത്തു​റ്റ​താ​ക്കു​മാ​യി​രു​ന്നു. എ​ങ്കി​ലും ഇ​തൊ​രു ന​ല്ല തു​ട​ക്ക​മാ​യി കാ​ണാം. അ​ക്ര​മ​ങ്ങ​ളി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​പ്പ് അ​വ​സാ​നി​ച്ചു എ​ന്ന​ത് മു​മ്പെ​ങ്ങു​മി​ല്ലാ​ത്തൊ​രു കാ​ര്യ​മാ​ണ്.

ഫ​ലം എ​ന്തു​ത​ന്നെ​യാ​യാ​ലും ജ​നാ​ധി​പ​ത്യ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള പ്ര​തി​പ​ക്ഷം അ​ത്യാ​വ​ശ്യ​മാ​ണ്. ‘വി​ജ​യി എ​ല്ലാം നേ​ടു​ന്നു’ എ​ന്ന രാ​ഷ്ട്രീ​യ സം​സ്കാ​ര​മാ​ണ് കാ​ല​ങ്ങ​ളാ​യി ഇ​വി​ടെ നി​ല​നി​ന്നി​രു​ന്ന​ത്. പു​തി​യ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​പ​ക്ഷ​ത്തി​ന് ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ അം​ഗീ​കാ​ര​വും ഫ​ല​പ്ര​ദ​മാ​യ പ​ങ്കും ന​ൽ​ക​ണം. ജ​നാ​ധി​പ​ത്യ​ത്തി​ലേ​ക്കു​ള്ള മാ​റ്റം ഒ​രു കൂ​ട്ടാ​യ പ്ര​ക്രി​യ​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ​വും മ​ന​സ്സി​ലാ​ക്ക​ണം.

പു​തി​യ സ​ർ​ക്കാ​റി​ന് മു​ന്നി​ൽ നി​ര​വ​ധി വെ​ല്ലു​വി​ളി​ക​ളു​ണ്ട്. ജ​ന​ഹി​ത​ത്തെ മാ​നി​ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ടു​ന്ന​ത് സ​ർ​ക്കാ​റി​ലു​ള്ള വി​ശ്വാ​സം ത​ക​ർ​ക്കു​മെ​ന്ന​തു​ത​ന്നെ പ്ര​ധാ​നം. ക​ഴി​ഞ്ഞ 15 വ​ർ​ഷ​ത്തെ രാ​ഷ്ട്രീ​യ​വ​ത്ക​ര​ണ​ത്തി​ൽ​നി​ന്ന് ഉ​ദ്യോ​ഗ​സ്ഥ സം​വി​ധാ​ന​ത്തെ മോ​ചി​പ്പി​ച്ചാ​ൽ മാ​ത്ര​മേ നി​ഷ്പ​ക്ഷ​ത​യും പ്ര​ഫ​ഷ​ന​ലി​സ​വും തി​രി​കെ കൊ​ണ്ടു​വ​രാ​ൻ സാ​ധി​ക്കൂ. വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കും മാ​ധ്യ​മ​സ്വാ​ത​ന്ത്ര്യ​ത്തി​നും ഇ​ടം​ന​ൽ​ക​ണം. സ്വ​ത​ന്ത്ര​മാ​യ ശ​ബ്ദ​ങ്ങ​ളെ അ​ടി​ച്ച​മ​ർ​ത്തു​ന്ന രീ​തി മാ​റ്റ​ണം. ആ​ൾ​ക്കൂ​ട്ട അ​ക്ര​മ​ങ്ങ​ളും ക്ര​മ​ക്കേ​ടു​ക​ളും ഇ​ല്ലാ​താ​ക്കി പൗ​രാ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്ക​ണം. പ​ണ​പ്പെ​രു​പ്പം നി​യ​ന്ത്രി​ക്കു​ക, തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ക, സാ​മ്പ​ത്തി​ക മേ​ഖ​ല​യി​ലെ ആ​ത്മ​വി​ശ്വാ​സം വീ​ണ്ടെ​ടു​ക്കു​ക എ​ന്നി​വ അ​ടി​യ​ന്ത​ര മു​ൻ​ഗ​ണ​ന​ക​ളാ​യി​രി​ക്ക​ണം.

ഫെ​ബ്രു​വ​രി 12ലെ ​തെ​ര​ഞ്ഞെ​ടു​പ്പ് ഒ​രു രാ​ഷ്ട്രീ​യ സാ​ധ്യ​ത​യു​ടെ നി​മി​ഷ​മാ​ണ്. ഈ ​അ​വ​സ​ര​ത്തെ രാ​ഷ്ട്ര​നി​ർ​മാ​ണ​ത്തി​നു​ള്ള കൂ​ട്ടാ​യ പ്ര​ക്രി​യ​യാ​ക്കി മാ​റ്റാ​ൻ രാ​ഷ്ട്രീ​യ നേ​തൃ​ത്വ​ത്തി​ന് ക​ഴി​ഞ്ഞാ​ൽ രാ​ജ്യ​ത്തി​ന് ജ​നാ​ധി​പ​ത്യ​ത്തി​ലേ​ക്ക് ഉ​റ​ച്ച ചു​വ​ടു​ക​ൾ വെ​ക്കാം. അ​ല്ലെ​ങ്കി​ൽ, ഇ​തൊ​രു അ​പൂ​ർ​ണ അ​ധ്യാ​യ​മാ​യി ച​രി​ത്ര​ത്തി​ൽ അ​വ​ശേ​ഷി​ക്കും. ജ​നാ​ധി​പ​ത്യ​ത്തി​ലേ​ക്കു​ള്ള യാ​ത്ര തു​ട​ങ്ങു​ന്ന​ത് പ്ര​യാ​സ​ക​ര​മാ​ണ്. പ​ക്ഷേ, അ​ത് നി​ല​നി​ർ​ത്തു​ന്ന​ത് അ​തി​ലും പ്ര​യാ​സ​ക​ര​മാ​ണ്. ആ ​ക​ഠി​ന​മാ​യ ദൗ​ത്യ​മാ​ണ് ഇ​പ്പോ​ൾ ബം​ഗ്ലാ​ദേ​ശി​ന് മു​ന്നി​ലു​ള്ള​ത്.

(ധാ​ക്ക സ​ർ​വ​ക​ലാ​ശാ​ല ഡെ​വ​ല​പ്മെ​ന്റ് സ്റ്റ​ഡീ​സ് വി​ഭാ​ഗം പ്ര​ഫ​സ​റാ​ണ് ലേ​ഖ​ക​ൻ)

Tags:    
News Summary - Bangladesh: A good start for democracy -Malayalam Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.