ടി. ​മാ​ധ​വ​മേ​നോ​ൻ

കേ​ര​ള​ത്തി​ലെ ആ​ദി​വാ​സി​ക​ളു​ടെ സ​ർ​വോ​ന്മു​ഖ വി​ക​സ​ന​ത്തി​നു​വേ​ണ്ടി ഏ​റ്റ​വും ആ​വേ​ശ​ത്തോ​ടെ വാ​ദി​ച്ച വി​ദ​ഗ്ധ​നാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സം വി​ട​പ​റ​ഞ്ഞ ടി. ​മാ​ധ​വ​മേ​നോ​ൻ. 1958 മു​ത​ൽ 1961 വ​രെ പാ​ല​ക്കാ​ട് ജി​ല്ല ക​ല​ക്ട​ർ പ​ദ​വി​യി​ലി​രി​ക്കെ ഒ​രു യോ​ഗ​ത്തി​ൽ വി​ക​സ​ന​ത്തി​ൽ​നി​ന്ന് ​ഒ​ഴി​ച്ചു​നി​ർ​ത്ത​പ്പെ​ട്ട സ​മൂ​ഹ​ങ്ങ​ളെ​ക്കു​റി​ച്ച് ഇ.​എം.​എ​സ് പ​റ​യു​ന്ന​ത് കേ​ട്ട് തു​ട​ങ്ങി​യ​താ​ണ് ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ളോ​ടു​ള്ള താ​ല്പ​ര്യം. പി​ന്നീ​ട് ആ ​സ​മൂ​ഹ​ങ്ങ​ളെ അ​ദ്ദേ​ഹം കൈ​വി​ട്ടി​ട്ടി​ല്ല. അ​ട്ട​പ്പാ​ടി ഹി​ൽ​സ് ഏ​രി​യ ഡെ​വ​ല​പ്മെ​ന്റ് സൊ​സൈ​റ്റി (അ​ഹാ​ഡ്സ്) ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യി​ലെ ഏ​റ്റ​വും സീ​നി​യ​ർ അം​ഗ​മാ​യി​രു​ന്ന അ​ദ്ദേ​ഹം ഊ​രു​വി​ക​സ​ന​പ​രി​പാ​ടി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​മ്പോ​ൾ ഏ​റെ താ​ൽ​പ​ര്യ​ത്തോ​ടെ റി​സ​ർ​വ് ഫോ​റ​സ്റ്റി​നു​ള്ളി​ലെ കു​റു​മ്പ ഊ​രു​ക​ളി​ലേ​ക്ക് ക്ലേ​ശ​ക​ര​മാ​യ വ​ഴി​ക​ൾ താ​ണ്ടി എ​ത്തു​മാ​യി​രു​ന്നു. ‘നി​ക്ഷി​പ്ത വ​ന​ഭൂ​മി’​യു​ടെ ക​സ്റ്റോ​ഡി​യ​ൻ ആ​യി പ്ര​വ​ർ​ത്തി​ച്ച​പ്പോ​ഴും കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ ആ​യ​പ്പോ​ഴും ആ​ദി​വാ​സി വി​ക​സ​നം ത​ന്നെ​യാ​യി​രു​ന്നു മ​ന​സ്സ് നി​റ​യെ.

സ്വ​കാ​ര്യ വ​ന​ഭൂ​മി സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത​പ്പോ​ൾ പ​കു​തി ആ​ദി​വാ​സി വി​ക​സ​ന​ത്തി​ന് ഉ​ത​കു​ന്ന​താ​ക്കി മാ​റ്റ​ണ​മെ​ന്ന നി​ർ​ദേ​ശം മാ​ധ​വ​മേ​നോ​ൻ മു​ന്നോ​ട്ടു​വെ​ച്ചു. അ​ങ്ങ​നെ​യാ​ണ് കേ​ര​ള​ത്തി​ൽ വ​യ​നാ​ട്ടി​ലും അ​ട്ട​പ്പാ​ടി​യി​ലും ആ​ദി​വാ​സി​ക​ൾ​ക്കാ​യി പ്ലാ​ന്റേ​ഷ​നു​ക​ൾ ഉ​ണ്ടാ​യ​ത്. വ​യ​നാ​ട്ടി​ൽ രൂ​പം​കൊ​ടു​ത്ത സു​ഗ​ന്ധ​ഗി​രി ഏ​ഷ്യ​യി​ലെ​ത​ന്നെ ഏ​റ്റ​വും വ​ലി​യ പ്ലാ​ന്റേ​ഷ​ൻ ആ​യി​രു​ന്നു. അ​ടി​മ​ജോ​ലി​ക​ളി​ൽ​നി​ന്ന് ആ​ദി​വാ​സി സ​മൂ​ഹ​ങ്ങ​ളെ ര​ക്ഷ​പ്പെ​ടു​ത്തു​ന്ന​തി​നാ​ണ് ഇ​ത് ആ​വി​ഷ്ക​രി​ച്ച​ത്. അ​ങ്ങ​നെ രൂ​പ​പ്പെ​ട്ട തോ​ട്ട​ങ്ങ​ൾ ആ​ദി​വാ​സി​ക​ൾ​ക്ക് കൈ​മാ​റി​യി​ല്ലെ​ന്ന് മാ​ത്ര​മ​ല്ല മ​റ്റു പ​ദ്ധ​തി​ക​ൾ​ക്കാ​യി മാ​റ്റു​ക​യും ചെ​യ്തു.

വ​യ​നാ​ട്ടി​ൽ പൂ​ക്കോ​ട് ഫാ​മി​ന് രൂ​പം​കൊ​ടു​ക്കു​മ്പോ​ൾ അ​ത് ഒ​രു പു​ൽ​മേ​ടാ​യി​രു​ന്നു. ആ ​പ​രി​സ്ഥി​തി അ​തു​പോ​ലെ നി​ല​നി​ർ​ത്തി ക​ന്നു​കാ​ലി വ​ള​ർ​ത്ത​ൽ ആ​യി​രു​ന്നു നി​ർ​ദേ​ശി​ക്ക​പ്പെ​ട്ട​ത്. എ​ന്നാ​ൽ, അ​തൊ​ക്കെ മ​റ്റെ​ന്തൊ​ക്കെ​യോ ആ​യി മാ​റി​പ്പോ​യി.

പ​രി​സ്ഥി​തി, സാ​മൂ​ഹി​ക-​ന​ര​വം​ശ​ശാ​സ്ത്ര പ്ര​ത്യേ​ക​ത​ക​ൾ എ​ന്നി​വ​യെ​ല്ലാം പ​രി​ഗ​ണി​ച്ചു​കൊ​ണ്ടു​ള്ള വി​ക​സ​ന​മാ​ണ് അ​ദ്ദേ​ഹം മു​ന്നോ​ട്ടു​വെ​ച്ചി​രു​ന്ന​ത്. സാ​മ്പ്ര​ദാ​യി​ക വി​ക​സ​ന സ​ങ്ക​ൽ​പ​ങ്ങ​ളി​ൽ ഇ​ല്ലാ​ത്ത​തും അ​തു​ത​ന്നെ. ഭൂ​മി, ആ​ദി​വാ​സി വി​ക​സ​ന​ത്തി​ൽ എ​ത്ര പ്ര​ധാ​ന​മാ​ണെ​ന്ന് കൃ​ത്യ​മാ​യി മ​ന​സ്സി​ലാ​ക്കി​യ ആ​ളാ​ണ് മാ​ധ​വ​മേ​നോ​ൻ. അ​ത് ഏ​ത് പ​ദ്ധ​തി വ​രു​മ്പോ​ഴും, അ​വ​രു​ടെ മു​ൻ​കൈ​യി​ൽ വി​ക​സി​പ്പി​ച്ചു​വേ​ണം ഭൂ​മി ആ​ദി​വാ​സി​ക​ൾ​ക്ക് കൈ​മാ​റേ​ണ്ട​തെ​ന്ന് അ​ദ്ദേ​ഹം നി​ർ​ദേ​ശി​ക്കാ​റു​ണ്ട്. ആ​സ്തി​ക​ൾ ഇ​ല്ലാ​ത്ത സ​മൂ​ഹ​ത്തി​ന് അ​ത് സ്വ​യം വി​ക​സി​പ്പി​ച്ചെ​ടു​ക്കു​ക അ​സാ​ധ്യ​മാ​ണ്. അ​തു​കൊ​ണ്ട് ത​ന്നെ​യാ​ണ് ജ​ന​കീ​യാ​സൂ​ത്ര​ണം പോ​ലു​ള്ള പ്ര​വ​ർ​ത്ത​ന​ത​ന്ത്ര​ങ്ങ​ളെ അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ച​ത്.

ഔ​ദ്യോ​ഗി​ക രം​ഗ​ത്തു​നി​ന്ന് വി​ര​മി​ച്ച​ശേ​ഷ​വും ആ​ർ​ജി​ച്ച അ​നു​ഭ​വ​ങ്ങ​ളെ സ​മൂ​ഹ​ത്തി​ന് കൂ​ടു​ത​ൽ ഉ​പ​യു​ക്ത​മാ​കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി വി​നി​യോ​ഗി​ക്കാ​ൻ അ​ദ്ദേ​ഹം ശ്ര​ദ്ധി​ച്ചു. ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ ഫോ​ർ ദ്രാ​വി​ഡി​യ​ൻ ലിം​ഗ്വി​സ്റ്റി​ക്സി​ൽ സീ​നി​യ​ർ ഫെ​ലോ ആ​യി​രി​ക്കെ ദ്രാ​വി​ഡി​യ​ൻ എ​ൻ​സൈ​ക്ലോ​പീ​ഡി​യ​യു​ടെ ചു​മ​ത​ല വ​ഹി​ച്ചു.

ഫോ​റ​സ്റ്റ് റൈ​റ്റ് ആ​ക്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ധാ​രാ​ളം ച​ർ​ച്ച​ക​ൾ​ക്കും അ​ദ്ദേ​ഹം നേ​തൃ​ത്വം ന​ൽ​കി. ആ​ദി​വാ​സി​ക​ളെ കാ​ട്ടി​ൽ​നി​ന്ന് വേ​ർ​പെ​ടു​ത്തി, അ​വ​രെ വി​ശ്വാ​സ​ത്തി​ലെ​ടു​ക്കാ​തെ വ​നം​വ​കു​പ്പ് അ​മി​താ​ധി​കാ​രം പു​ല​ർ​ത്തു​ന്ന​ത് വി​മ​ർ​ശ​ന​ത്തോ​ടെ​യേ കാ​ണാ​ൻ ക​ഴി​യൂ എ​ന്ന​ദ്ദേ​ഹം പ​റ​യു​മാ​യി​രു​ന്നു. സാ​മൂ​ഹി​ക നീ​തി​യി​ല്ലാ​ത്ത സം​ര​ക്ഷ​ണ​വും വി​ക​സ​ന​വും അ​ർ​ഥ​വ​ത്ത​ല്ലെ​ന്നും അ​ദ്ദേ​ഹം വി​ശ്വ​സി​ച്ചു.

2022ൽ ​പ്ര​ഥ​മ കേ​ര​ള​പ്ര​ഭ പു​ര​സ്കാ​രം ന​ൽ​കി കേ​ര​ള സ​ർ​ക്കാ​ർ അ​ദ്ദേ​ഹ​ത്തെ ആ​ദ​രി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ, മാ​ധ​വ​മേ​നോ​ൻ മു​ന്നോ​ട്ടു​വെ​ച്ച വി​ക​സ​ന സ​മീ​പ​നം ആ​ദി​വാ​സി​ക​ളു​ടെ വി​ക​സ​ന​ത്തി​ൽ ഉ​ൾ​ച്ചേ​ർ​ക്കു​ക എ​ന്ന​താ​വും അ​ദ്ദേ​ഹ​ത്തോ​ടു​ള്ള ഏ​റ്റ​വും വ​ലി​യ ആ​ദ​രം; ഒ​പ്പം, ആ​ദി​വാ​സി​ക​ളോ​ടു​ള്ള നീ​തി​യും.

Tags:    
News Summary - remembering T Madhava Menon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.