വൈ​വി​ധ്യ​ങ്ങ​ളു​ടെ നാ​ടാ​ണ് ഇ​ന്ത്യ. മ​ത​പ​ര​മാ​യ വൈ​വി​ധ്യ​ങ്ങ​ൾ ഇ​വി​ടെ അ​ത്ഭു​ത​ക​ര​മാം​വി​ധം നി​ല​നി​ന്നി​രു​ന്നു. എ​ന്നാ​ൽ, ബ്രി​ട്ടീ​ഷു​കാ​ർ ത​ങ്ങ​ളു​ടെ ‘വി​ഭ​ജി​ച്ചു​ഭ​രി​ക്ക​ൽ’ ത​ന്ത്ര​ത്തി​നാ​യി ഹി​ന്ദു-​മു​സ്‌​ലിം സ്വ​ത്വ​ങ്ങ​ളെ ഉ​പ​യോ​ഗി​ച്ചു. വെ​റു​പ്പി​ന്റെ വി​ത്തു​ക​ൾ പാ​കാ​ൻ അ​വ​ർ ച​രി​ത്ര​ത്തെ വ​ള​ച്ചൊ​ടി​ക്കു​ക​യും സൗ​ഹൃ​ദ​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഇ​രു​വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ വെ​റു​പ്പി​ന്റെ മ​തി​ൽ​ക്കെ​ട്ടു​ക​ൾ പ​ണി​യു​ക​യും ചെ​യ്തു. വി​ഭ​ജ​ന​ത്തി​നു​മു​മ്പ് അ​ര​ങ്ങേ​റി​യ അ​സാ​ധാ​ര​ണ​മാ​യ അ​ക്ര​മ​ങ്ങ​ൾ​ക്ക് ഈ ​വെ​റു​പ്പാ​ണ് കാ​ര​ണ​മാ​യ​ത്. ഒ​ടു​വി​ൽ രാ​ജ്യം വി​ഭ​ജി​ക്കാ​നു​ള്ള മൗ​ണ്ട് ബാ​റ്റ​ൺ പ്ലാ​ൻ അം​ഗീ​ക​രി​ക്കാ​ൻ ഇ​ത് നി​ർ​ബ​ന്ധി​ത​മാ​ക്കി. സ​മാ​ധാ​ന​ത്തി​ന്റെ അ​പ്പോ​സ്ത​ല​നാ​യ ഗാ​ന്ധി​ജി​​യെ ‘മു​സ്‌​ലിം പ​ക്ഷ​പാ​തി’ എ​ന്നാ​രോ​പി​ച്ച് വെ​ടി​വെ​ച്ച് വീ​ഴ്ത്തി​യ​തും ഈ ​വെ​റു​പ്പി​ന്റെ രാ​ഷ്ട്രീ​യ​മാ​ണ്.

വി​ഭ​ജ​ന​ശേ​ഷം പാ​കി​സ്താ​നി​ൽ മു​സ്‌​ലിം വ​ർ​ഗീ​യ​ത ശ​ക്തി​പ്പെ​ടു​ക​യും ജ​നാ​ധി​പ​ത്യ​ത്തി​ന്റെ സാ​ധ്യ​ത​ക​ളെ ഇ​ല്ലാ​താ​ക്കു​ക​യും ചെ​യ്തു. ഇ​ന്ത്യ​യി​ലാ​ക​ട്ടെ, നെ​ഹ്‌​റു​വി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മ​തേ​ത​ര നേ​തൃ​ത്വം ഒ​രു ആ​ധു​നി​ക രാ​ഷ്ട്ര​ത്തി​ന്റെ അ​ടി​ത്ത​റ പാ​കി. ഏ​താ​നും പ​തി​റ്റാ​ണ്ടു​ക​ളാ​യി ഈ ​നേ​ട്ട​ങ്ങ​ളെ ഇ​ല്ലാ​താ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന വ​ർ​ഗീ​യ ശ​ക്തി​ക​ൾ അ​ധി​കാ​രം പി​ടി​ക്കാ​നും സ​മൂ​ഹ​ത്തെ നി​യ​ന്ത്രി​ക്കാ​നും മു​സ്‌​ലിം വി​രു​ദ്ധ​ത​യെ പ്ര​ധാ​ന ആ​യു​ധ​മാ​ക്കി മാ​റ്റി​യി​രി​ക്കു​ക​യാ​ണ്.

ജ​നാ​ധി​പ​ത്യ ഇ​ന്ത്യ​യെ ഒ​രു വി​ഭാ​ഗീ​യ ദേ​ശീ​യ​വാ​ദ രാ​ഷ്ട്ര​മാ​ക്കി മാ​റ്റാ​നു​ള്ള ശ്ര​മ​ത്തി​നി​ട​യി​ൽ മു​സ്‌​ലിം​ക​ൾ​ക്കും ​ക്രൈ​സ്ത​വ​ർ​ക്കു​മെ​തി​രെ പു​തി​യ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ രൂ​പ​പ്പെ​ട്ടു. ഇ​ന്ന് പൊ​തു​ബോ​ധം മു​സ്‌​ലിം വി​രു​ദ്ധ​ത​യാ​ൽ നി​റ​ഞ്ഞി​രി​ക്കു​ന്നു. ഉ​ന്ന​ത നേ​തൃ​ത്വം മു​ത​ൽ താ​ഴെ​ത്ത​ട്ടി​ലു​ള്ള​വ​ർ വ​രെ ഈ ​വെ​റു​പ്പ് ന​ട​പ്പാ​ക്കു​ക​യും സ​മൂ​ഹ​ത്തെ ധ്രു​വീ​ക​രി​ക്കു​ക​യും ചെ​യ്യു​ന്നു. മു​സ്‌​ലിം​ക​ൾ പെ​റ്റു​പെ​രു​കു​ക​യാ​ണെ​ന്നും ഹി​ന്ദു​ക്ക​ൾ അ​പ​ക​ട​ത്തി​ലാ​ണെ​ന്നു​മു​ള്ള ഭീ​തി അ​വ​ർ പ​ര​ത്തു​ന്നു. അ​സം മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ ബം​ഗാ​ളി സം​സാ​രി​ക്കു​ന്ന മു​സ്‌​ലിം​ക​ൾ​ക്കെ​തി​രെ (മി​യ​ക​ൾ) ന​ട​ത്തു​ന്ന പ്ര​സ്താ​വ​ന​ക​ൾ എ​ല്ലാ അ​തി​ർ​വ​ര​മ്പു​ക​ളും ലം​ഘി​ക്കു​ന്ന​താ​ണ്. ല​ക്ഷ​ക്ക​ണ​ക്കി​ന് മി​യ​ക​ളെ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കു​മെ​ന്നും അ​വ​ർ​ക്ക് അ​സ​മി​ല​ല്ല ബം​ഗ്ലാ​ദേ​ശി​ലാ​ണ് വോ​ട്ട​വ​കാ​ശം ന​ൽ​കേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു.

ദീപക് കുമാർ വകീൽ അഹ്മദിനൊപ്പം

ശ​ർ​മ റൈ​ഫി​ൾ ഉ​പ​യോ​ഗി​ച്ച് വെ​ടി​വെ​ക്കു​ന്ന​തും ആ ​വെ​ടി​യു​ണ്ട തൊ​പ്പി ധ​രി​ച്ച ഒ​രാ​ളു​ടെ​യും തൊ​ട്ട​ടു​ത്ത് നി​ൽ​ക്കു​ന്ന ബാ​ല​ന്റെ​യും ത​ല​യി​ൽ കൊ​ള്ളു​ന്ന​തു​മാ​യ വി​ഡി​യോ പോ​ലും ട്വീ​റ്റ് ചെ​യ്തു. ഈ ​ട്വീ​റ്റ് ഇ​പ്പോ​ൾ നീ​ക്കം​ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ ഹ​ർ​ഷ് മ​ന്ദ​ർ, ഹിമന്ദയുടെ വി​ദ്വേ​ഷ പ്ര​സം​ഗ​ത്തി​നെ​തി​രെ ഹ​ര​ജി ഫ​യ​ൽ ചെ​യ്തി​രു​ന്നു. എ​ൻ.​ആ​ർ.​സി പ്ര​ക്രി​യ​യി​ൽ മു​സ്‍ലിം​ക​ളെ സ​ഹാ​യി​ച്ച മ​ന്ദ​റി​നെ​തി​രെ എ​ഫ്‌.​ഐ.​ആ​റു​ക​ൾ ഫ​യ​ൽ ചെ​യ്ത് അ​ദ്ദേ​ഹ​ത്തി​ന് ജ​യി​ലി​ൽ ഉ​റ​പ്പാ​ക്കു​മെ​ന്നാ​ണ് ഇ​തി​ന് ശ​ർ​മ ന​ൽ​കി​യ മ​റു​പ​ടി.

നൂ​റ്റാ​ണ്ടു​ക​ളാ​യി ഈ ​മ​ണ്ണി​ൽ നി​ല​നി​ന്നി​രു​ന്ന, ആ​സാ​ൻ പീ​റും ശ​ങ്ക​ർ ദേ​വും പ​ഠി​പ്പി​ച്ച ആ ​സ​മ​ന്വ​യ സം​സ്കാ​ര​ത്തി​ന് എ​ന്ത് സം​ഭ​വി​ച്ചു? ഭ​ക്ഷ​ണം, സാ​ഹി​ത്യം, ക​ല, ആ​ഘോ​ഷ​ങ്ങ​ൾ എ​ന്നി​വ​യി​ലെ​ല്ലാം നി​ല​നി​ന്നി​രു​ന്ന ഹി​ന്ദു-​മു​സ്‌​ലിം സൗ​ഹൃ​ദ​ത്തി​ന് എ​ന്ത് പ​റ്റി? ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഒ​രാ​ൾ​ക്ക് നി​രാ​ശ തോ​ന്നു​ന്ന​ത് സ്വാ​ഭാ​വി​ക​മാ​ണ്. എ​ന്നാ​ൽ, ഉ​ത്ത​രാ​ഖ​ണ്ഡി​ലെ കോ​ട്ട്ദ്വാ​റി​ലെ സം​ഭ​വം പു​തി​യ പ്ര​തീ​ക്ഷ പ​ക​രു​ന്നു.

30 വ​ർ​ഷ​മാ​യി ‘ബാ​ബ സ്കൂ​ൾ ഡ്ര​സ്’ എ​ന്ന തു​ണി​ക്ക​ട ന​ട​ത്തു​ന്ന വ​യോ​ധി​ക​നാ​യ മു​സ്‌​ലിം വ്യാ​പാ​രി​യെ ബ​ജ്‌​റം​ഗ്ദ​ൾ പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ച്ചു. ക​ട​ക്ക് ബാ​ബ എ​ന്ന് പേ​രി​ടാ​ൻ പാ​ടി​ല്ലെ​ന്നാ​യി​രു​ന്നു അ​വ​രു​ടെ വാ​ദം. ഈ ​സ​മ​യ​ത്താ​ണ് ദീ​പ​ക് എ​ന്ന യു​വാ​വ് ഇ​ട​പെ​ട്ട​ത്. പൊ​ലീ​സ് കാ​ഴ്ച​ക്കാ​രാ​യി നി​ന്ന​പ്പോ​ൾ ദീ​പ​ക് വ​ർ​ഗീ​യ​വാ​ദി​ക​ളെ നേ​രി​ട്ടു. പേ​ര് ചോ​ദി​ച്ച​വ​രോ​ട് മു​ഹ​മ്മ​ദ് ദീ​പ​ക് എ​ന്ന് ധൈ​ര്യ​സ​മേ​തം പ​റ​ഞ്ഞു. എ​ന്തു​കൊ​ണ്ട് അ​ങ്ങ​നെ​യൊ​രു പേ​ര് പ​റ​ഞ്ഞു എ​ന്ന ചോ​ദ്യ​ത്തി​ന് ദീ​പ​ക് കു​മാ​റി​ന് ല​ളി​ത​വും ശ​ക്ത​വു​മാ​യ ഒ​രു ഉ​ത്ത​ര​മു​ണ്ടാ​യി​രു​ന്നു. ‘‘അ​തൊ​രു ഐ​ക്യ​ദാ​ർ​ഢ്യ​മാ​യി​രു​ന്നു. ആ ​നി​മി​ഷം എ​ന്റെ നാ​വി​ൽ സ​ര​സ്വ​തീ​ദേ​വി കു​ടി​യേ​റി​ട്ടു​ണ്ടാ​കാം, അ​തു​കൊ​ണ്ടാ​യി​രി​ക്കാം ‘മു​ഹ​മ്മ​ദ് ദീ​പ​ക്’ എ​ന്ന പേ​ര് വാ​യി​ൽ​നി​ന്ന് വ​ന്ന​ത്. ഞാ​ൻ ഹി​ന്ദു​വാ​ണെ​ന്ന് അ​വ​ർ​ക്ക് മ​ന​സ്സി​ലാ​കു​മെ​ന്നും ചൂ​ടു​പി​ടി​ച്ചു​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യം അ​തോ​ടെ ശാ​ന്ത​മാ​കു​മെ​ന്നും ഞാ​ൻ ക​രു​തി. എ​ന്നാ​ൽ, അ​തി​നു​പ​ക​രം എ​നി​ക്കെ​തി​രെ എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു...’’.

ഒ​രു​കാ​ല​ത്ത് ഇ​വി​ടെ നി​ല​നി​ന്നി​രു​ന്ന​തും എ​ന്നാ​ലി​പ്പോ​ൾ അ​പൂ​ർ​വ​മാ​യി​ത്തീ​ർ​ന്ന​തു​മാ​യ ആ​ഴ​ത്തി​ലു​ള്ള ഹി​ന്ദു-​മു​സ്‍ലിം ബ​ന്ധ​ത്തി​ന്റെ ജീ​വി​ക്കു​ന്ന ഉ​ദാ​ഹ​ര​ണ​മാ​ണ് ദീ​പ​ക്. ഈ ​മാ​ന​വി​ക​താ​പ​ര​മാ​യ പ്ര​വൃ​ത്തി നൂ​റു​നൂ​റ് അ​ഭി​വാ​ദ്യ​ങ്ങ​ൾ അ​ർ​ഹി​ക്കു​ന്നു. പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി ദീ​പ​ക് കു​മാ​റി​നെ അ​ഭി​ന​ന്ദി​ച്ചു​കൊ​ണ്ട് പ​റ​ഞ്ഞ​തു​പോ​ലെ ‘ഭ​ര​ണ​ഘ​ട​ന​ക്കും മാ​ന​വി​ക​ത​ക്കും വേ​ണ്ടി​യാ​ണ് ദീ​പ​ക് പൊ​രു​തി​യ​ത്-​ബി.​ജെ.​പി​യും സം​ഘ്പ​രി​വാ​റും ച​വി​ട്ടി​മെ​തി​ക്കാ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തു​ന്ന അ​തേ ഭ​ര​ണ​ഘ​ട​ന​ക്കു വേ​ണ്ടി’.

ഹ​ർ​ഷ് മ​ന്ദ​റെ​യും ദീ​പ​ക് കു​മാ​റി​നെ​യും​പോ​ലു​ള്ള മ​നു​ഷ്യ​രാ​ണ് ഇ​ന്ത്യ എ​ന്ന യ​ഥാ​ർ​ഥ ആ​ശ​യ​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ത്. അ​ത്ത​രം മ​നു​ഷ്യ​ർ ഈ ​മ​ണ്ണി​ൽ ഇ​നി​യു​മു​ണ്ടാ​കു​മെ​ന്ന് ന​മു​ക്ക് പ്ര​ത്യാ​ശി​ക്കാം.

Tags:    
News Summary - Ram Puniyani writes about Mohammad Deepak

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.