ചാലിയാർ പെൺകുട്ടിക്ക് നീതി തേടി കഴിഞ്ഞ വർഷം കൂട്ടുകാർ നീതിദീപം തെളിച്ചപ്പോൾ

നി​റ​യെ സ്വ​പ്ന​ങ്ങ​ളു​മാ​യി ജീ​വി​ച്ച, ബ​ഹി​രാ​കാ​ശ ശാ​സ്ത്ര​ജ്ഞ​യാ​യി വ​ള​ർ​ന്ന് വീ​ടി​ന്റെ​യും നാ​ടി​ന്റെ​യും യ​ശ​സ്സ് ആ​കാ​​​ശ​ത്തോ​ളം ഉ​യ​ർ​ത്താ​ൻ ആ​ഗ്ര​ഹി​ച്ചി​രു​ന്ന ഒ​രു പ​തി​നേ​ഴു​കാ​രി പെ​ൺ​കു​ട്ടി​യു​ടെ ഉ​യി​ര​റ്റ ദേ​ഹം ചാ​ലി​യാ​ർ പു​ഴ​യു​ടെ തീ​ര​ത്തു​നി​ന്ന് ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ന് ര​ണ്ട് വ​ർ​ഷം തി​ക​യു​മ്പോ​ഴും, അ​വ​ളു​ടെ കു​ടും​ബ​വും സു​ഹൃ​ത്തു​ക്ക​ളും ഒ​രേ​യൊ​രു ചോ​ദ്യം ആ​വ​ർ​ത്തി​ക്കു​ക​യാ​ണ് -

“അ​വ​ളെ എ​ന്തി​ന് കൊ​ന്നു?”

സാ​ഹ​ച​ര്യ തെ​ളി​വു​ക​ൾ കൊ​ല​പാ​ത​ക​ത്തി​ന്റെ ദി​ശ​യി​ലേ​ക്കാ​ണ് വി​ര​ൽ​ചൂ​ണ്ടു​ന്ന​ത്. മൃ​ത​ദേ​ഹ​ത്തി​ൽ കൈ​ക​ൾ ബ​ന്ധി​ച്ച​തി​ന്റെ പാ​ടു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. ശ​രീ​ര​ത്തി​ൽ മു​റി​വു​ക​ളും ക​ണ്ടെ​ത്തി. മേ​ൽ​വ​സ്ത്രം അ​ഴി​ച്ചു​മാ​റ്റ​പ്പെ​ട്ട നി​ല​യി​ലാ​യി​രു​ന്നു. മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സ്ഥ​ല​ത്ത് നെ​രി​യാ​ണി​യോ​ളം മാ​ത്രം വെ​ള്ള​മു​ണ്ടാ​യി​രു​ന്നു​ള്ളൂ... ഇ​ങ്ങ​നെ പ​ല​തും ആ ​വാ​ദം ബ​ല​പ്പെ​ടു​ത്തു​ന്നു.

എ​ന്നാ​ൽ, ലൈം​ഗി​കാ​തി​ക്ര​മം നേ​രി​ട്ട​തി​ലെ മാ​ന​സി​ക സ​മ്മ​ർ​ദം​മൂ​ലം കു​ട്ടി ആ​ത്മ​ഹ​ത്യ ചെ​യ്ത​താ​ണെ​ന്ന നി​ല​പാ​ടാ​ണ് അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി സ്വീ​ക​രി​ച്ച​ത്. കു​ടും​ബ​ത്തി​നും സു​ഹൃ​ത്തു​ക്ക​ൾ​ക്കും സ​മ​ര​സ​മി​തി​ക്കും ഇ​ത് അം​ഗീ​ക​രി​ക്കാ​നാ​വു​ന്നി​ല്ല.

കേ​സി​ൽ പി​ടി​യി​ലാ​യ ക​രാ​ട്ടേ അ​ധ്യാ​പ​ക​ൻ സി​ദ്ദി​ഖ​ലി, ത​നി​ക്കും മ​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും നേ​രെ ലൈം​ഗി​കാ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി മ​രി​ക്കു​ന്ന​തി​നു​മു​മ്പ് ഈ ​പെ​ൺ​കു​ട്ടി വാ​ഴ​ക്കാ​ട് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഒ​രു പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി ധൈ​ര്യ​ത്തോ​ടെ പ​രാ​തി ന​ൽ​കു​മ്പോ​ൾ, അ​വ​ൾ​ക്ക് സ​മൂ​ഹ​വും ഭ​ര​ണ​കൂ​ട​വും ന​ൽ​കേ​ണ്ടി​യി​രു​ന്ന​ത് സു​ര​ക്ഷ​യും നീ​തി​യു​മാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​ന്ന്, അ​വ​ളു​ടെ മ​ര​ണ​ത്തി​നു​ശേ​ഷ​വും കു​ടും​ബം നീ​തി​ക്കാ​യി തെ​രു​വി​ലി​റ​ങ്ങേ​ണ്ടി​വ​രു​ന്ന​ത് ന​മ്മു​ടെ സം​വി​ധാ​ന​ങ്ങ​ളു​ടെ പ​രാ​ജ​യ​മ​ല്ലേ? പെ​ൺ​കു​ട്ടി​യു​ടെ ദു​രൂ​ഹ മ​ര​ണ​ത്തി​നു​ശേ​ഷം മ​റ്റു പ​ല പെ​ൺ​കു​ട്ടി​ക​ളും ഇ​തേ സ്ഥാ​പ​ന​ത്തി​ൽ ലൈം​ഗി​കാ​തി​ക്ര​മം നേ​രി​ടേ​ണ്ടി​വ​ന്നു എ​ന്ന പ​രാ​തി​യു​മാ​യി മു​ന്നോ​ട്ട് വ​ന്നു. മു​മ്പ് ഇ​യാ​ൾ​ക്കെ​തി​രെ പ​രാ​തി കൊ​ടു​ത്ത പെ​ൺ​കു​ട്ടി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പി​ൻ​വ​ലി​പ്പി​ച്ച​താ​ണെ​ന്ന ഇ​ര​യു​ടെ പ​രാ​തി​യും നി​ല​വി​ൽ ഹൈ​കോ​ട​തി​യി​ൽ നി​ല​നി​ൽ​ക്കു​ന്നു എ​ന്ന​തും ചേ​ർ​ത്ത് വാ​യി​ക്ക​പ്പെ​ടേ​ണ്ട​തു​ണ്ട്.

ഈ ​സം​ഭ​വം മ​റ്റൊ​രു ഗു​രു​ത​ര​മാ​യ വി​ഷ​യ​ത്തെ​യും വെ​ളി​ച്ച​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്നു -sexual grooming. കു​ട്ടി​ക​ളു​മാ​യി അ​ടു​ത്ത ബ​ന്ധം സ്ഥാ​പി​ച്ച്, വി​ശ്വാ​സം നേ​ടി, മാ​ന​സി​ക​മാ​യും മാ​നു​ഷി​ക​മാ​യും അ​വ​രെ നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കു​ന്ന ഈ ​പ്ര​വ​ണ​ത​യെ​ക്കു​റി​ച്ച് ന​മ്മു​ടെ സ​മൂ​ഹ​ത്തി​ന് ഇ​പ്പോ​ഴും മ​തി​യാ​യ അ​വ​ബോ​ധ​മി​ല്ല. അ​ധ്യാ​പ​ക​ൻ, കോ​ച്ച്, ആ​ത്മീ​യ​ഗു​രു, ബ​ന്ധു-​അ​ധി​കാ​ര​മോ വി​ശ്വാ​സ​മോ ഉ​ള്ള സ്ഥാ​ന​ങ്ങ​ളി​ൽ നി​ൽ​ക്കു​ന്ന​വ​ർ ത​ന്നെ​യാ​കു​മ്പോ​ൾ, കു​ട്ടി​ക​ൾ​ക്ക് അ​തി​നെ തി​രി​ച്ച​റി​യാ​നും തു​റ​ന്നു​പ​റ​യാ​നും കൂ​ടു​ത​ൽ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വ​പ്പെ​ടു​ന്നു.

ഗ്രൂ​മി​ങ് സാ​ധാ​ര​ണ​യാ​യി പെ​ട്ടെ​ന്നു​ള്ള അ​തി​ക്ര​മ​മാ​യി ആ​രം​ഭി​ക്കി​ല്ല. അ​തൊ​രു ക്ര​മ​ബ​ദ്ധ​മാ​യ പ്ര​ക്രി​യ​യാ​ണ് -ചെ​റി​യ സ​മ്മാ​ന​ങ്ങ​ൾ, പ്ര​ത്യേ​ക ശ്ര​ദ്ധ, ഒ​റ്റ​പ്പെ​ട്ട ഇ​ട​ങ്ങ​ളി​ലേ​ക്ക് വി​ളി​ച്ചു​കൊ​ണ്ടു​പോ​ക​ൽ. കു​ട്ടി​ക​ൾ​ക്ക് അ​തി​ൽ തെ​റ്റു​ണ്ടെ​ന്ന് തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ സൃ​ഷ്ടി​ക്കു​ക​യാ​ണ് ല​ക്ഷ്യം. ഇ​തി​നെ​ക്കു​റി​ച്ച് സ്കൂ​ളു​ക​ളി​ലും വീ​ട്ടി​ലും തു​റ​ന്ന സം​വാ​ദ​ങ്ങ​ൾ ആ​വ​ശ്യ​മു​ണ്ട്. സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ ഇ​ത്ത​രം കേ​സു​ക​ളി​ൽ അ​തി​വേ​ഗ​വും സു​താ​ര്യ​വു​മാ​യ ഇ​ട​പെ​ട​ൽ ഉ​റ​പ്പാ​ക്കേ​ണ്ട​തു​ണ്ട്. പു​ന​ര​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ടു​ന്ന കു​ടും​ബ​ത്തി​ന്റെ വേ​ദ​ന കേ​ൾ​ക്ക​പ്പെ​ട​ണം. നാ​ട്ടു​കാ​രു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ​യും സം​ശ​യ​ങ്ങ​ൾ ദൂ​രീ​ക​രി​ക്കാ​ൻ സ്വ​ത​ന്ത്ര അ​ന്വേ​ഷ​ണ സം​ഘ​ത്തെ നി​യോ​ഗി​ക്കു​ന്ന​ത് വി​ശ്വാ​സം പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ആ​ദ്യ​പ​ടി​യാ​യി​രി​ക്കും.

ര​ണ്ടു​വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ഒ​രു കു​ടും​ബം “ന​മു​ക്ക് നീ​തി കി​ട്ടി​യി​ട്ടി​ല്ല” എ​ന്ന് പ​റ​യു​ന്നു​ണ്ടെ​ങ്കി​ൽ, അ​ത് അ​വ​രു​ടെ മാ​ത്രം വേ​ദ​ന​യ​ല്ല; ന​മ്മു​ടെ സ​മൂ​ഹ​ത്തി​ന്റെ പ​രാ​ജ​യ​മാ​ണ്. ഓ​രോ കു​ട്ടി​യും സു​ര​ക്ഷി​ത​മാ​യി സ്വ​പ്നം​കാ​ണാ​നും അ​തി​നെ പി​ന്തു​ട​രാ​നും ക​ഴി​യു​ന്ന ഒ​രു സ​മൂ​ഹം നി​ർ​മി​ക്കാ​ൻ, നി​യ​മ സം​വി​ധാ​ന​ങ്ങ​ൾ ഉ​ണ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്ക​ണം. sexual grooming നെ​ക്കു​റി​ച്ചു​ള്ള ബോ​ധ​വ​ത്ക​ര​ണം ശ​ക്ത​മാ​ക്ക​ണം. പ​രാ​തി ന​ൽ​കു​ന്ന കു​ട്ടി​ക​ളെ സം​ശ​യ​ത്തി​ന്റെ ക​ണ്ണാ​ടി​യി​ലൂ​ടെ അ​ല്ല, വി​ശ്വാ​സ​ത്തി​ന്റെ ക​രു​ത​ലി​ലൂ​ടെ കാ​ണ​ണം.

ചാ​ലി​യാ​ർ തീ​ര​ത്ത് മാ​ഞ്ഞു​പോ​യ ആ ​സ്വ​പ്നം ന​മ്മെ ഒ​രു​പാ​ട് ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​ക്കു​ന്നു. അ​വ​യി​ൽ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട​ത് ഇ​താ​ണ്: “ന​മ്മു​ടെ കു​ട്ടി​ക​ളെ നാം ​യ​ഥാ​ർ​ഥ​ത്തി​ൽ സം​ര​ക്ഷി​ക്കു​ന്നു​ണ്ടോ?”. എ​പ്സ്റ്റീ​ൻ ഫ​യ​ലു​ക​ളി​ലൂ​ടെ ര​ക്തം മ​ര​വി​ക്കു​ന്ന ക്രൂ​ര​ത​ക​ൾ പു​റ​ത്തു​വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ഇ​ക്കാ​ല​ത്ത് ഈ ​ചോ​ദ്യം എ​ല്ലാ ദി​വ​സ​വു​മെ​ന്ന​പോ​ലെ ന​മ്മ​ളോ​ടു​ത​ന്നെ ചോ​ദി​ക്കേ​ണ്ട​തു​ണ്ട്.

Tags:    
News Summary - Should we protect our children? Malayalam Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.