കാവാലം നാരായണ പണിക്കര്‍ കേരള സംഗീത നാടക അക്കാദമി ചെയര്‍മാനായിരുന്ന കാലം. ടി.എം. ജേക്കബായിരുന്നു സാംസ്കാരിക വകുപ്പു മന്ത്രി. അക്കാദമിയുടെ സെക്രട്ടറിയായി നിയോഗിച്ചത് ജേക്കബിന്‍െറ പാര്‍ട്ടിക്കു വേണ്ടി ‘പൊരുതുന്ന’ പ്രവര്‍ത്തകനായ ആനന്ദകുമാറിനെ. കാവാലം കലയെക്കുറിച്ച് ധാരണയുള്ളയാള്‍. സെക്രട്ടറിയെ കല തൊട്ടുതീണ്ടിയിട്ടില്ല. ഇരുവരും സമാന്തര രേഖകളായി കഴിഞ്ഞു. വിശിഷ്ടാംഗത്തിനെ ‘പുതപ്പിക്കാന്‍’ പൊന്നാട വാങ്ങിയതില്‍വരെ വെട്ടിപ്പ് നടന്നു. കാവാലത്തിന് സഹികെട്ടു. അസ്വാരസ്യമായി, ഏറ്റുമുട്ടലായി. സെക്രട്ടറി ഒരു വേല പ്രയോഗിച്ചു. ഒരു നാള്‍ ചെയര്‍മാന്‍ അക്കാദമി ആസ്ഥാനത്തത്തെിയപ്പോള്‍ കസേര മുറ്റത്ത് മരച്ചുവട്ടില്‍! ‘ഇനി അവിടെ ഇരുത്തിയാല്‍ മതി’യെന്ന് ഉദ്യോഗസ്ഥര്‍ക്ക് സെക്രട്ടറിയുടെ ശാസന. വിവരം പരന്നപ്പോള്‍ ജേക്കബിന് സ്വന്തം അനുയായിയെ പിന്‍വലിക്കേണ്ടിവന്നു.ഇപ്പോള്‍ അതൊന്നുമല്ല സംഗീത നാടക അക്കാദമി. വളര്‍ന്ന് ഹൈടെക് ആയി. അമച്വര്‍-പ്രഫഷനല്‍ നാടകങ്ങളില്‍നിന്ന് രാജ്യാന്തര നാടകോത്സവത്തിലേക്ക് വളര്‍ന്നു. എന്നാല്‍, കാല്‍ച്ചുവട്ടിലെ മണ്ണ് അവിടെയുണ്ടോ?..

നാട്ടിലെ ഗ്രാമീണ കലാസമിതികളെ പ്രോത്സാഹിപ്പിക്കല്‍ അക്കാദമിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. അക്കാദമി വലിയ കാര്യങ്ങളിലേക്ക് തിരിഞ്ഞപ്പോള്‍ നാട്ടിലെ ക്ളബുകള്‍ പലതും ഊര്‍ധ്വന്‍ വലിക്കുന്നു. പലതും പ്രവര്‍ത്തനം നിര്‍ത്തി. കലാസമിതികള്‍ക്ക് ഫണ്ട് നല്‍കുന്നതില്‍ വെട്ടിപ്പ് നടത്തിയ കാലം ചരിത്രത്തിലുണ്ട്. അത് അവസാനിച്ചപ്പോള്‍ കലാസമിതികളത്തെന്നെ മറന്നു.
 


നടന്‍ മുരളി ചെയര്‍മാനായിരുന്ന കാലത്താണ് രാജ്യാന്തര നാടകോത്സവമെന്ന ആശയം പ്രയോഗത്തില്‍ വരുത്തിയത്. കുറേ വര്‍ഷങ്ങള്‍ക്കിടക്ക് അക്കാദമിയുടെ വലിയ നേട്ടവും അതാണ്. വന്നുവന്ന് അക്കാദമിയാണോ നാടകോത്സവമാണോ ചെയര്‍മാനാണോ കേമം എന്നറിയാത്ത അവസ്ഥയിലാണ്. നാടകോത്സവത്തില്‍ സ്ഥിരമായി ചില രാജ്യങ്ങളില്‍നിന്നുള്ള നാടകം എത്തുന്നു, കളിച്ചു പോകുന്നു. അതിലുപരി എന്ത് ഫലം എന്നു ചികഞ്ഞാല്‍ അക്കാദമിയിലെ വിശാരദന്മാര്‍ പലതും പറയും. പക്ഷേ, നല്ല നാടകത്തെ നെഞ്ചേറ്റുന്ന മലയാളികള്‍ ഇത് ഇങ്ങനെ കൊണ്ടുനടന്നിട്ട് കാര്യമില്ല എന്ന് അഭിപ്രായപ്പെടുന്നവരാണ്. മറ്റു ചിലര്‍ അത് പരസ്യമായി പറയുന്നില്ളെന്നുമാത്രം. തര്‍ക്കം മൂത്താല്‍  ഉള്ളതുകൂടി ഇല്ലാതായാലോ എന്ന ആശങ്ക.

പ്രഫഷനല്‍ നാടകമത്സരം സ്ഥിരം തര്‍ക്ക പരിപാടിയാണ്. ഭരണസമിതിയുമായി ബന്ധപ്പെട്ട ചിലരുടെ ഇടപെടലും ഇഷ്ടമില്ലാത്തവരെ ഒഴിവാക്കലുമൊക്കെ ഈ തര്‍ക്കത്തില്‍ വരും. അക്കാദമിയുടെ ദീര്‍ഘകാല പ്രവര്‍ത്തനംകൊണ്ട് കേരളത്തിന്‍െറ തിയറ്റര്‍ സംസ്കാരത്തിന് കാര്യമായ മാറ്റം വരുത്താന്‍ കഴിഞ്ഞില്ല. അക്കാദമിയുടെ നേതൃത്വത്തില്‍ സ്വന്തമായി തിയറ്റര്‍ ഗ്രൂപ്പെന്ന ആശയം ജി. ശങ്കര പിള്ള ചെയര്‍മാനായിരുന്ന കാലത്ത് ചര്‍ച്ചയില്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് ആരും ആ വഴിക്ക് ശ്രമിച്ചില്ല. കാവാലത്തെപ്പോലെ ചിലരുടെ വ്യക്തിഗത തിയറ്റര്‍ ഗ്രൂപ്പുകള്‍ക്ക് കഴിയുന്നതുപോലും സംഗീത നാടക അക്കാദമിക്ക് സാധിച്ചിട്ടില്ളെന്ന വിമര്‍ശം നിലനില്‍ക്കുന്നുണ്ട്. സംഗീതരംഗത്തും അക്കാദമി ‘കച്ചേരി നടത്തിപ്പുകാര്‍’ മാത്രമാണ്. അക്കാദമിയുടെ


സംഗീതം മുതല്‍ അനുഷ്ഠാന കലകള്‍ വരെ
സംഗീതവും നാടകവും നൃത്തവും പ്രോത്സാഹിപ്പിക്കാന്‍ ഐക്യ കേരളത്തിലെ ആദ്യത്തെ സര്‍ക്കാറിന്‍െറ കാലത്ത്, 1958 ഏപ്രില്‍ 26നാണ് കേരള സംഗീത നാടക അക്കാദമി പ്രവര്‍ത്തനം ആരംഭിച്ചത്. ജവഹര്‍ലാല്‍ നെഹ്റുവായിരുന്നു ഉദ്ഘാടകന്‍. സംഗീതം, നാടകം, നൃത്തം, കഥാപ്രസംഗം, നാടന്‍ കലകള്‍, മാജിക്, കേരളത്തിലെ അനുഷ്ഠാന കലകള്‍ എന്നിവ പരിപോഷിപ്പിക്കുക, കലാവതരണം നടത്തുക, ഇതുമായി ബന്ധപ്പെട്ട അപൂര്‍വ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുക, കലാകാരന്മാര്‍ക്ക് സാമ്പത്തിക സഹായവും ഗ്രാമീണ കലാ സമിതികള്‍ക്ക് വാര്‍ഷിക ഗ്രാന്‍റും നല്‍കുക, അമച്വര്‍-പ്രഫഷനല്‍ നാടക മത്സരങ്ങള്‍ സംഘടിപ്പിക്കല്‍ എന്നിവയാണ് ലക്ഷ്യം. സംഗീത വിദുഷി മങ്കു തമ്പുരാനായിരുന്നു ആദ്യ ചെയര്‍മാന്‍; പി.കെ. നമ്പ്യാര്‍ സെക്രട്ടറിയും. ഗായകന്‍ യേശുദാസ്, പ്രഫ. ജി. ശങ്കര പിള്ള, വൈക്കം ചന്ദ്രശേഖരന്‍ നായര്‍, പി. ഭാസ്കരന്‍, ടി.ആര്‍. സുകുമാരന്‍, കെ.ടി. മുഹമ്മദ്, ടി.എന്‍. ഗോപിനാഥന്‍ നായര്‍, കാവാലം നാരായണ പണിക്കര്‍, തിക്കോടിയന്‍, സി.എല്‍. ജോസ്, മുരളി, മുകേഷ് എന്നിവര്‍ വിവിധ കാലഘട്ടങ്ങളില്‍ ചെയര്‍മാനായി പ്രവര്‍ത്തിച്ചു. നിലവില്‍ സൂര്യ കൃഷ്ണമൂര്‍ത്തി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.