Posted On
date_range Updated On
date_range 12കാരിയോട് ലൈംഗിക അതിക്രമം: പ്രതിക്ക് 31 വർഷം തടവ്
പത്തനംതിട്ട: 12കാരിയായ പെൺകുട്ടിയെയും അമ്മയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കുട്ടിയെ നിരവധി തവണ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ പ്രതിക്ക് 31 വർഷവും ആറുമാസവും കഠിനതടവും 1,43,000 രൂപ പിഴയും ശിക്ഷ. കവിയൂർ പുന്നിലം വലിയപറമ്പിൽ വീട്ടിൽ രഞ്ജിത്ത് വി. രാജനെയാണ് (38) പത്തനംതിട്ട അതിവേഗ പോക്സോ കോടതി ജഡ്ജി ടി. മഞ്ജിത്ത് ശിക്ഷിച്ചത്.
2024 ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലാണ് പ്രതി കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. കുട്ടിയുടെ അച്ഛനുമായുള്ള പരിചയം മുതലെടുത്താണ് പ്രതിയുടെ വീട്ടിൽവെച്ചും പെൺകുട്ടിയുടെ വീട്ടിൽവെച്ചും അതിക്രമത്തിന് ഇരയാക്കിയത്. പത്തനംതിട്ട വനിത പൊലീസ് സ്റ്റേഷൻ എസ്.ഐ ഷെമിമോളാണ് കേസ് രജിസ്റ്റർ ചെയ്തത്. തിരുവല്ല പൊലീസ് അന്വേഷണം നടത്തി തിരുവല്ല ഇൻസ്പെക്ടർ ബി.കെ. സുനിൽ കൃഷ്ണൻ കുറ്റപത്രം സമർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.