Posted On
date_range Updated On
date_range പൊലീസിനെ കണ്ട് പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി
കുമ്പള (കാസർകോട്): കുമ്പള ആരിക്കാടിയിൽ പുഴയിൽ പൊലീസിനെ കണ്ട് പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ആരിക്കാടി കടവത്ത് കുന്നില്‍ വീട്ടിലെ അബ്ദുല്‍ ഖാദറിന്റെയും സൈബയുടെയും മകന്‍ ഇബ്രാഹിം (26)ന്റെ മൃതദേഹമാണ് വ്യാഴാഴ്ച രാവിലെ കർണാടകയിലെ പ്രമുഖ മുങ്ങൽ വിദഗ്ദൻ ഈശ്വർ മൽപെയുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തുന്നതിനിടെ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രിയോടെ ഷിറിയ പുഴയിൽ തോണിയിൽ സഞ്ചരിക്കവെ പൊലീസിനെ കണ്ട് ഭയന്ന് പുഴയിൽ ചാടിയതെന്നാണ് പ്രാഥമിക വിവരം.
മാതാവ്: സൈനബ. സഹോദരങ്ങൾ ഹനീഫ, മുനീർ, ഷംസീർ, ഫൗസിയ, സൗദ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.