ദീപക് ഭാസ്ക്കര കുറുപ്പ്

റിയാദിൽ മരിച്ച കൊല്ലം സ്വദേശി ദീപകി​െൻറ മൃതദേഹം ഇന്ന്​ നാട്ടിലെത്തും

റിയാദ്: ഈ മാസം രണ്ടിന്​ റിയാദിൽ നിര്യാതനായ കൊല്ലം കമുകഞ്ചേരി ആവണീശ്വരം ഉത്രം വീട്ടിൽ ദീപക് ഭാസ്ക്കര കുറുപ്പി​െൻറ (50) മൃതദേഹം ഇന്ന്​ നാട്ടിലെത്തിക്കും. ഉച്ചകഴിഞ്ഞ്​ 3.35-ന്​ റിയാദിൽനിന്ന്​ പുറപ്പെടുന്ന എയർ ഇന്ത്യ എക്​സ്​പ്രസ്​ വിമാനത്തിൽ കൊണ്ടുപോകുന്ന മൃതദേഹം രാത്രി 11.35-ന്​ കൊച്ചിയി​െലത്തിക്കും. വിമാനത്താവളത്തിൽനിന്ന്​ ബന്ധുക്കൾ ഏറ്റുവാങ്ങും.

റിയാദ്​ മലസിലെ അൻവർ തയിബ ട്രേഡിങ് കമ്പനിയിൽ പർച്ചേസിങ് അസിസ്​റ്റൻറായി ജോലി ചെയ്യുകയായിരുന്ന ദീപക്​ താമസസ്ഥലത്താണ് മരിച്ചത്. 18 വർഷമായി റിയാദിൽ പ്രവാസിയാണ്. ഭാസ്‌കരകുറുപ്പ് - ലളിതാഭായ് ദമ്പതികളുടെ മകനാണ്. ശ്രീലേഖയാണ് ഭാര്യ. മക്കൾ: ദിയ ദീപക്, ദക്ഷ ദീപക്.

താമസസ്ഥലത്തുണ്ടായ മരണത്തെത്തുടർന്ന് ആവശ്യമായ പൊലീസ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ശുമൈസിയിലെ കിങ് സഊദ് മെഡിക്കൽ സിറ്റി മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. തുടർന്ന് പ്രമുഖ സാമൂഹിക പ്രവർത്തകരായ സിദ്ധിഖ് തൂവൂർ, അഖിനാസ് കരുനാഗപ്പള്ളി എന്നിവരുടെ നേതൃത്വത്തിൽ നിയമനടപടികൾ പൂർത്തിയായതിനെത്തുടർന്നാണ് മൃതദേഹം ഇന്ന്​ നാട്ടിലേക്ക് അയക്കുന്നത്.

Tags:    
News Summary - The body of Kollam native who died in Riyadh will arrive in the country today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.