വടകര സ്വദേശി ഹൃദയാഘാതം മൂലം ദോഹയിൽ നിര്യാതനായി

ദോഹ: വടകര കാർത്തികപ്പള്ളി സ്വദേശി പുളിയുള്ളതിൽ ഇസ്ഹാഖ് (64 വയസ്സ്) ഹൃദയാഘാതം മൂലം ദോഹയിൽ നിര്യാതനായി. വെള്ളിയാഴ്ച രാവിലെ അൽ സദ്ദിലെ താമസസ്ഥലത്തുവെച്ചാണ് സംഭവം.ഖത്തറിലെ അൽ നഈമി കഫ്റ്റീരിയ ഗ്രൂപ്പിൽ പി.ആർ.ഒ ആയി ജോലി ചെയ്തു വരികയായിരുന്നു. ഖത്തർ ഇന്ത്യൻ ഇസ് ലാഹി സെന്റർ പ്രസിഡന്റ് ഇസ്മായിൽ പുളിയുള്ളതിലിന്റെ സഹോദരനാണ്.

പിതാവ്: പരേതനായ പുളിയുള്ളതിൽ മൊയ്തു മുസ് ലിയാർ. മാതാവ്: മറിയം ഹജ്ജുമ്മ. ഭാര്യ: ജമീല. മക്കൾ: മുഹമ്മദ്, കുൽസു, റാഹില, ഹഫീഫ. മറ്റ് സഹോദരങ്ങൾ: യഅഖുബ്, ഇദ് രീസ് (ഇരുവരും ഖത്തർ), റുഖിയ, ഹന്നത്ത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Tags:    
News Summary - Vadakara native passes away of cardiac arrest in Doha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.