ബഷീർ

ജിദ്ദയിൽ വാഹനാപകടത്തിൽ മരിച്ച ഒറ്റപ്പാലം സ്വദേശിയുടെ മൃതദേഹം നാട്ടിൽ ഖബറടക്കി

ജിദ്ദ: സൗദി പടിഞ്ഞാറൻ പ്രവിശ്യയിൽ ജിദ്ദക്ക്​ സമീപം ദഹബാനിലുണ്ടായ വാഹനാപകടത്തിൽ മരിച്ച പാലക്കാട് ഒറ്റപ്പാലം വരോട് പുളിക്കലകത്ത് ബഷീറി​െൻറ മയ്യിത്ത് നാട്ടിലെത്തിച്ച് ഖബറടക്കി.

ജിദ്ദ കിങ് അബ്​ദുൽ അസീസ് ഫോറൻസിക് ലാബിൽ നിന്ന് എംബാം നടപടികൾ പൂർത്തിയാക്കിയ മൃതദേഹം, ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ് കൺവീനർ നൗഫൽ റഹേലിയുടെ നേതൃത്വത്തിലാണ് നാട്ടിലേക്ക് അയച്ചത്. പാലക്കാട് ജില്ലാ കെ.എം.സി.സിയുടെയും കുടുംബാംഗങ്ങളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ ജിദ്ദയിൽ വെച്ച് പ്രത്യേക മയ്യിത്ത് നമസ്കാരവും പൂർത്തിയാക്കി.

തുടർന്ന് ജിദ്ദയിൽ നിന്ന് കോഴിക്കോട് ഇൻഡിഗോ വിമാനത്തിലാണ് മൃതദേഹം അയച്ചത്. ചൊവ്വാഴ്ച വൈകുന്നേരം കരിപ്പൂർ വിമാനത്താവളത്തിൽനിന്ന്​ ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി. തുടർന്ന് വരോട്ടിലെ വീട്ടിൽ പൊതുദർശനത്തിന് വെച്ച ശേഷം വരോട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ മൃതദേഹം കബറടക്കി.

Tags:    
News Summary - The body of a native of Ottapalam who died in a car accident in Jeddah was buried in his hometown

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.