Posted On
date_range Updated On
date_range തിരുവനന്തപുരം സ്വദേശി അബൂദബിയില്‍ ഹൃദയാഘാതം മൂലം നിര്യാതനായി
അബൂദബി: സുഹൃത്തുക്കള്‍ക്കൊപ്പം ചായ കുടിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച് തിരുവനന്തപുരം സ്വദേശി അബൂദബിയില്‍ നിര്യാതനായി. അബൂദബി എയര്‍പോര്‍ട്ടില്‍ ഗ്രൗണ്ട് സ്റ്റാഫ് ആയിരുന്ന തിരുവനന്തപുരം കണിയാപുരം ചന്നന്‍കര നിഷാദ് മന്‍സിലില്‍ അര്‍ഷാദ് (34) ആണ് മരിച്ചത്.
ശനിയാഴ്ച താമസ സ്ഥലത്തിനുസമീപം സുഹൃത്തുക്കള്‍ക്കൊപ്പം ഇരിക്കുമ്പോഴാണ് സംഭവം. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി തിങ്കളാഴ്ച നാട്ടില്‍ എത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. അബ്ദുല്‍ റഷീദ്-ആബിദ ദമ്പതികളുടെ മകനാണ്. ഭാര്യ: ജാസ്മിന്‍. മക്കൾ: ജാബിര്‍, ജസ മര്‍ഹ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.