Posted On
date_range Updated On
date_range തിരുവനന്തപുരം സ്വദേശി അബൂദബിയിൽ നിര്യാതനായി
അബൂദബി: തിരുവനന്തപുരം ശ്രീകാര്യം കല്ലമ്പള്ളി പെരിയംമഠം ലെയിൻ 'അൽസഹ്‌റ'യിൽ ഇസ്മാഈൽ യൂസുഫ് മുസാദിഖ് (76) അബൂദബിയിൽ നിര്യാതനായി. അബൂദബി ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
മുമ്പ് മൂന്ന് പതിറ്റാണ്ടിലധികം അബൂദബിയിൽ പ്രവാസിയായിരുന്നു. ഭാര്യ മരണപ്പെട്ടതിനെ തുടർന്ന് ഒന്നര വർഷം മുൻപാണ് വീണ്ടും അബൂദബിയിൽ എത്തിയത്. തുടർന്ന് മക്കളോടൊപ്പം താമസിച്ചു വരികയായിരുന്നു. കോവിഡ് മാനദണ്ഡങ്ങളും നിയമനടപടികളും പൂർത്തിയാക്കിയ ശേഷം മൃതദേഹം ബനിയാസ് ഖബർസ്ഥാനിൽ ഖബറടക്കി. പരേതയായ സുൽഫ ബീവിയാണ് ഭാര്യ. മുഹ്റാസ്, മുഹ്സിൻ എന്നിവർ മക്കളും മഞ്ജു, രേഷ്മ എന്നിവർ മരുമക്കളുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.