സാമൂഹിക പ്രവർത്തകൻ റഷീദി​െൻറ മൃതദേഹം നാട്ടിൽ ഖബറടക്കി

ദമ്മാം: ഹൃദയാഘാതത്തെ തുടർന്ന് ദമ്മാമിൽ നിര്യാതനായ സാമൂഹിക പ്രവർത്തകനും നവയുഗം സാംസ്കാരികവേദിയുടെ സജീവ സംഘാടകനുമായ പെരുമ്പാവൂർ സ്വദേശി റഷീദി​െൻറ (48) മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി. വെള്ളിയാഴ്ച കോതമംഗലം ഓടക്കാലി നൂനെലി ജുമാമസ്ജിദ് ഖബർസ്ഥാനിലായിരുന്നു സംസ്കാര ചടങ്ങുകൾ.

കഴിഞ്ഞ മെയ് 17-ന് രാത്രി ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ദമ്മാം സൗദി ജർമൻ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട റഷീദ്, പിറ്റേന്ന് രാവിലെയോടെയാണ് മരിച്ചത്. ആരോഗ്യകാര്യങ്ങളിൽ ഏറെ ശ്രദ്ധ പുലർത്തിയിരുന്ന അദ്ദേഹത്തി​െൻറ അപ്രതീക്ഷിത വിയോഗം ദമ്മാമിലെ പ്രവാസി സമൂഹത്തെയാകെ ദുഃഖത്തിലാഴ്ത്തി.

മരണശേഷം സൗദി ജർമൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം വ്യാഴാഴ്ച ദമ്മാം സെൻട്രൽ ആശുപത്രിയിലേക്ക് മാറ്റി ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി. തുടർന്ന് ആശുപത്രി പരിസരത്ത് മയ്യിത്ത്​ നമസ്കാരവും നടന്നു. ദമ്മാമിൽ നിന്ന് ഇൻഡിഗോ വിമാനത്തിലാണ് മൃതദേഹം കോഴിക്കോട് വിമാനത്താവളത്തിൽ എത്തിച്ചത്.

നിയമനടപടികൾ പൂർത്തിയാക്കുന്നതിന് റഷീദി​െൻറ സ്പോൺസറും സഹോദരനും പൂർണ പിന്തുണ നൽകി. നവയുഗം സാംസ്കാരികവേദി ജീവകാരുണ്യ വിഭാഗം കൺവീനർ ഷാജി മതിലകത്തി​െൻറ നേതൃത്വത്തിലാണ് നടപടികൾ ഏകോപിപ്പിച്ചത്.

എറണാകുളം പെരുമ്പാവൂർ വെറ്റിലപ്പാറ പിണ്ടിമനയിൽ മൈലങ്കൽ വീട്ടിൽ അബ്​ദു അസീസി​െൻറയും നാച്ചിയുടെയും മകനാണ് റഷീദ്. 22 വർഷമായി പ്രവാസിയായിരുന്ന അദ്ദേഹം ദമ്മാമിലെ കൊദറിയയിൽ ഒരു സ്​റ്റീൽ സ്ഥാപനത്തിൽ സെയിൽസ് വിഭാഗത്തിൽ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: സജിത. മക്കൾ: റസ്വിൻ, ഫിദ ഫാത്തിമ, റയാൻ.

Tags:    
News Summary - Social worker Rasheed’s body buried at native place

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.