അബി ഉത്തമൻ
Posted On
date_range Updated On
date_range ഹൃദയാഘാതം: എറിയാട് സ്വദേശി ദുബൈയിൽ നിര്യാതനായി
ദുബൈ: കൊടുങ്ങല്ലൂർ എറിയാട് സ്വദേശി അബി ഉത്തമൻ (58) ഹൃദയാഘാതത്തെ തുടർന്ന് ദുബൈയിൽ നിര്യാതനായി. ഓർമ ദെയ്‌റ മേഖല ഗോൾഡ് സൂഖ് യൂനിറ്റ് അംഗവും ദുബൈ ഡ്രൈഡോക്കിലെ ജീവനക്കാരനുമാണ്. ദീർഘകാലമായി ദുബൈയിൽ ജോലി ചെയ്തുവരികയായിരുന്നു. പിതാവ്: ഭാസ്കരൻ, മാതാവ്: ദമയന്തി. ഭാര്യ: മിനി. മകൾ: അനഘ.
ഉത്തമന്റെ നിര്യാണത്തിൽ ഓർമ ദുബൈ പ്രസിഡന്റ്, ജനറൽ സെക്രട്ടറി ഉൾപ്പെടെയുള്ള ഭാരവാഹികൾ അനുശോചിച്ചു. സഹപ്രവർത്തകനും സംഘടനയുടെ സജീവ അംഗവുമായിരുന്ന അദ്ദേഹത്തിന്റെ അകാല വിയോഗം സംഘടനക്ക് തീരാനഷ്ടമാണെന്ന് അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.