Posted On
date_range Updated On
date_range യുക്രൈനിൽ മലയാളിയടക്കം 10 കപ്പൽ ജീവനക്കാർ കൊല്ലപ്പെട്ടു; ആക്രമിച്ചത് റഷ്യ
വെള്ളരിക്കുണ്ട് (കാസർകോട്): യുക്രൈനിൽ കപ്പലിന് നേരെ റഷ്യ നടത്തിയ ബോംബാക്രമണത്തിൽ മലയാളി ഉൾപ്പെടെ 10 കപ്പൽ ജീവനക്കാർ കൊല്ലപ്പെട്ടു. കാസർകോട് വെള്ളരിക്കുണ്ട് എ.കെ.ജി നഗറിലെ ജോയൽ - സാലി ദമ്പതികളുടെ മകൻ അഖിൽ ജോയൽ( 26) ആണ് മരിച്ച മലയാളി.
ഗോൾഡൻ ലിയോ എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്. ഇന്ത്യൻ സിറിയൻ നാവികരാണ് കപ്പലിൽ ഉണ്ടായിരുന്നത്. എട്ടുപേരെ യുക്രൈൻ സേന രക്ഷിച്ചു.
കൊല്ലപ്പെട്ട അഖിൽ ജോയൽ19ാം വയസ്സിലാണ് മർച്ചന്റ് നേവിയിൽ ജോലിക്ക് ചേർന്നത്. മികച്ച വടംവലി താരം കൂടിയാണ് ജോയൽ.
Updating.....
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.