Posted On
date_range Updated On
date_range പശ്ചിമ ബംഗാൾ സ്വദേശി ജുബൈലിൽ ഹൃദയാഘാതം മൂലം മരിച്ചു
ജുബൈൽ: പശ്ചിമ ബംഗാൾ നദിയ ജില്ലയിലെ ചാപ്ര മഹാത്പൂർ സ്വദേശി സബൂർ അലി മൊല്ല (53) സൗദി കിഴക്കൻ പ്രവിശ്യയിലെ നാരിയയിൽ നിര്യാതനായി. ഹൃദയാഘാതമാണ് മരണകാരണം. സൗദിയിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ജോലിസ്ഥലത്തു വെച്ച് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് സുഹൃത്തുക്കൾ നാരിയ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അബ്ദുൽ മാസിദ് ആണ് പിതാവ്. മാതാവ്: സാബിറ ബീബി. ഭാര്യ: മധുമല. അബ്ദുർ റസാഖ്, അബ്ദുർ റക്കീബ് എന്നിവരാണ് മക്കൾ. നിലവിൽ നാരിയ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഔദ്യോഗിക നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകും. സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ ഇതിനായുള്ള നിയമ നടപടികൾ പുരോഗമിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.