ചാലൂത്ത് ഷബീബ്
Posted On
date_range Updated On
date_range ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം മങ്കട സ്വദേശി ജിദ്ദയിൽ മരിച്ചു
ജിദ്ദ: ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു. ജിദ്ദ അൽ ഖുംറയിൽ ജോലിചെയ്തിരുന്ന മങ്കട കുറുവ ചെറുകുളമ്പ് സ്വദേശി ചാലൂത്ത് ഷബീബ് (33) ആണ് മരിച്ചത്. താമസസ്ഥലത്ത് വെച്ച് നെഞ്ച് വേദന അനുഭവപ്പെടുകയും മരിക്കുകയുമായിരുന്നു. ഒരു വർഷം മുമ്പാണ് ഇദ്ദേഹം പ്രവാസജീവിതം ആരംഭിച്ചത്.
പിതാവ്: പരേതനായ ചാലൂത്ത് മൊയ്തു, മാതാവ്: ഫാത്തിമ, ഭാര്യ: ഫഹ്‌മ, സഹോദരങ്ങൾ: നൗഷാദ്, റമീസ്, പരേതയായ സമീറ. കിങ് അബ്ദുൽ അസീസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് അസർ നമസ്ക്കാര ശേഷം ജിദ്ദ റുവൈസ് മഖ്ബറയിൽ കബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. നിയമ സഹായങ്ങൾക്കും മറ്റും കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ് പ്രവർത്തകർ കൂടെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.