ബൈക്ക് വൈദ്യുതി തൂണിലിടിച്ച് അങ്കമാലിയിൽ യുവാവിന് ദാരുണാന്ത്യം

അങ്കമാലി: അങ്കമാലി തുറവൂരിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവിന് ദാരുണാന്ത്യം. മൂക്കന്നൂർ ചൂളപുര പുതുശ്ശേരി വീട്ടിൽ ഡേവിസിന്റെ മകൻ ഡെനിനാണ് (27) മരിച്ചത്.

അങ്കമാലി തുറവൂർ കൊമര പാടശേഖര- വാതക്കാട് റോഡിൽ ബുധനാഴ്ച പുലർച്ചെ 2.10ഓടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുത പോസ്റ്റിലിടിച്ച് സമീപത്തെ കാനയിൽ പതിക്കുകയായിരുന്നു. മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

അങ്കമാലി പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.

Tags:    
News Summary - Young Man Dies After Bike Crashes Into Electric Pole In Angamaly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.