ഉംറ വിസയിലെത്തിയ ഹൈദരബാദ് സ്വദേശി റിയാദിൽ നിര്യാതനായി

റിയാദ്: ഉംറ വിസയിൽ സൗദി അറേബ്യയിലെത്തിയ ഹൈദരാബാദ് മുസ്താബാദ് സ്വദേശി ഗൗസുദ്ദീൻ മുഹമ്മദ് (61) റിയാദിൽ നിര്യാതനായി. 10 ദിവസം മുമ്പാണ് ഇദ്ദേഹവും ഭാര്യ ഖാതൂനും ചേർന്ന് റിയാദിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുന്ന മകൻ ശാദുല്ലാഹിെൻറ അടുത്തെത്തിയത്.

കഴിഞ്ഞ ദിവസം ഉംറ നിർവഹിച്ച് മടങ്ങിയെത്തിയ ഇദ്ദേഹത്തിന് വെള്ളിയാഴ്ച രാത്രി ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് അടിയന്തരമായി അൽ ഹമ്മാദി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച ഉച്ചയോടെ മരിച്ചു. ഭാര്യ: ഖാതൂൻ, മക്കൾ: ശാദുല്ലാഹ്, സമീറാ ബീഗം.

നിയമനടപടികൾ മകെൻറ സൗദി സ്പോൺസറുടെ അഭ്യർഥനപ്രകാരം ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) വേഗത്തിൽ പൂർത്തീകരിച്ചു. ഐ.സി.എഫ് റീജനൽ സെക്രട്ടറി ഇബ്രാഹിം കരീം, ഇ.ആർ.ടി സെക്രട്ടറി റസാഖ് വയൽക്കര എന്നിവരുടെ നേതൃത്വത്തിലാണ് നടപടികൾ ഏകോപിപ്പിച്ചത്. ഞായറാഴ്ച അസർ നമസ്കാരശേഷം ഉമ്മുൽ ഹമാം മലിക് ഖാലിദ് മസ്ജിദിൽ മയ്യിത്ത് നമസ്കാരശേഷം റിയാദിലെ ശിമാൽ മഖ്ബറയിൽ ഖബറടക്കി.

Tags:    
News Summary - "Hyderabad native who arrived on Umrah visa passes away in Riyadh"

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.