ഷാര്‍ജ: ഷാർജയില്‍ പ്രവാസിയായിരുന്ന കണ്ണൂര്‍ മട്ടന്നൂരിന് സമീപം, കോട്ടയം സ്വദേശി കൂവപ്പാടി വാഴയില്‍ വീട്ടില്‍ പി.എം.ആര്‍. ഷിറോസ് (49) നിര്യാതനായി. കോട്ടയം അങ്ങാടി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
ഷാര്‍ജ ഇന്‍കാസ് കണ്ണൂര്‍ ഭാരവാഹിയായിരുന്നു. ഐ.ഒ.സി ഷാര്‍ജ കമ്മിറ്റി വൈസ് പ്രസിഡന്‍റ്, ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ അംഗം തുടങ്ങി വിവിധ പദവികളിലായി ഷാര്‍ജയിലെ കലാ- സാംസ്‌കാരിക -സാമൂഹിക രംഗത്ത് സജീവമായിരുന്നു. ആഗസ്റ്റ് 27ന് വ്യാഴാഴ്ച പുലര്‍ച്ചെ ഹൃദയാഘാതത്തെ തുടര്‍ന്ന് നാട്ടിലെ ആശൂപത്രിയില്‍ വെച്ചായിരുന്നു മരണം.
നമീറയാണ് ഭാര്യ. സന്‍ഹ , അബു എന്നിവര്‍ മക്കളാണ്. നിര്യാണത്തില്‍ നിരവധി പ്രവാസി സംഘടനകള്‍ അനുശോചിച്ചു. ഐ.ഒ.സി ഷാര്‍ജയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച രാത്രി എട്ടിന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ഷിറോസ് അനുസ്മരണം സംഘടിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.