പൊന്മുണ്ടം സ്വദേശി അബൂദബിയിൽ നിര്യാതനായി

അബൂദബി: തിരൂർ പൊൻമുണ്ടം സ്വദേശി മുഹമ്മദ് ശരീഫ്(35) അബൂദബിയിൽ നിര്യാതനായി. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. അബൂദബി ത്വാഖ കമ്പനിയിലെ ജീവനക്കാരനാണ്. ഐ.സി.എഫ് മുസഫ അൽ ജിമ്മി യൂനിറ്റ് ഓർഗനൈസിങ്​ സെക്രട്ടറിയായിരുന്നു.

പിതാവ്: പൊന്നോംകടവത്ത് മുഹിയുദ്ദീൻ കുട്ടി. മാതാവ്: ഫാത്തിമ. ഭാര്യ: സുഹൈമത്ത്. മക്കൾ: മുഹമ്മദ് ശമ്മാസ്, ഫാത്തിമ ഷാഹിമ. സഹോദരങ്ങൾ: മുഹമ്മദ് ഷഫീഖ്, മുഹമ്മദ് ഷഫീർ, മുഹമ്മദ് ഷാക്കിർ, ഹഫ്സത്ത്, ഉമ്മുഹബീബ.

അബൂദബി ബനിയാസ് മോർച്ചറി ഹോസ്പിറ്റലിൽ നടന്ന മയ്യിത്ത് നമസ്കാരത്തിന് കബീർ മുസ്​ല്യാർ കുറ്റിപ്പുറം നേതൃത്വം നൽകി. നടപടിക്രമങ്ങൾക്ക് ഐ.സി.എഫ് പ്രവർത്തകരും നേതൃത്വം നൽകി. മൃതദേഹം നാട്ടിലെത്തിച്ച്​ പൊൻമുണ്ടം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

Tags:    
News Summary - Ponmundam native passes away in Abu Dhabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.