ഉംറ വിസയിൽ സൗദിയിലെത്തിയ പട്ടാമ്പി സ്വദേശിനി റിയാദിൽ മരിച്ചു

റിയാദ്: ഉംറ നിർവഹിക്കാനായി സൗദി അറേബ്യയിലെത്തിയ പാലക്കാട് സ്വദേശിനി ഹൃദയാഘാതം മൂലം റിയാദിൽ മരിച്ചു. പട്ടാമ്പി കൊണ്ടൂർക്കര നെരയാൻകുന്ന് സ്വദേശിനി സഫിയ (55) ആണ് മരിച്ചത്.

രണ്ടാഴ്ച മുമ്പാണ് ഇവർ ഉംറ വിസയിൽ സൗദിയിൽ എത്തിയത്. ഉംറക്ക് ശേഷം റിയാദിലുള്ള സഹോദര​െൻറ കൂടെ താമസിച്ചു വരികയായിരുന്നു. പരേതയായ സഫിയയുടെ ഏക മകൾ ആരിഫ നാട്ടിലാണ്.

മൃതദേഹം റിയാദിൽ ഖബറടക്കുന്നതിനുള്ള നിയമനടപടികൾ പുരോഗമിക്കുകയാണ്. റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിങ്​ ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, സി.വി. ഇസ്മാഈൽ, ജാഫർ വീമ്പൂർ, ഇസ്ഹാഖ് താനൂർ, ജുനൈദ് മൂന്നിയൂർ എന്നിവരും പരേതയുടെ സഹോദരൻ സലാഹുദ്ധീനും ഖബറടക്കൽ നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകുന്നു. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം റിയാദിൽ ഖബറടക്കും.

Tags:    
News Summary - Pattambi native who arrived in Saudi Arabia on an Umrah visa died in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.