ജിദ്ദ: ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം നിലമ്പൂർ ചുങ്കത്തറ പെരുമ്പിലാട് സ്വദേശി ചെമ്മല ഷൗകത്ത് (58) ജിദ്ദയിൽ നിര്യാതനായി. ജിദ്ദ സുലൈമാനിയയിൽ ജോലിസ്ഥലത്ത് വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് സുലൈമാനിയ അന്തലൂസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും മരിക്കുകയായിരുന്നു.
പരേതരായ ചെമ്മല കുന്നുട്ടിയുടെയും ആമിനയുടെയും മകനാണ്. ഭാര്യ: കാരപ്പുറം സ്വദേശി ജുമൈലത്ത്. മക്കൾ: ഹിശാന തസ്‌നി, ഫാത്വിമ നൂറ, ആയിശാ ജുമാന (മാർത്തോമ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിനി), മുഹമ്മദ് ഹിശാം (നിലമ്പൂർ മജ്മഅ് വിദ്യാർത്ഥി). മരുമക്കൾ: സക്കീർ ഹുസൈൻ മാളിയേക്കൽ, അനസ് സുഹ്‌രി കാരപ്പുറം.
സഹോദരങ്ങൾ: ഇബ്‌റാഹിം സഖാഫി, ഇസ്‌ഹാഖ് സഖാഫി (ഇരുവരും ജിസാൻ), സുൽഫിക്കർ സഖാഫി (ദുബൈ), ശമീം സിദ്ധീഖി, ഇംതിയാസ് നൂറാനി, ശഹ്‌റുബാൻ, സക്കീന, സ്വാബിറ, സലീന. നടപടികൾ പൂർത്തിയാക്കി മൃതദേഹം ജിദ്ദയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. സഹായങ്ങൾക്കായി ഐ.സി.എഫ് ജിദ്ദ വെൽഫെയർ ടീം രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.