മീൻ പിടിക്കുന്നതിനിടെ പുഴയിൽ മുങ്ങി മരിച്ചു

കുമ്പള: ഉളുവാർപുഴയിൽ മീൻ പിടിക്കുന്നതിനിടെ നാരമ്പാടി സ്വദേശി മുങ്ങിമരിച്ചു. നാരമ്പാടിയിലെ കൊറഗപ്പ (52)യാണ് മുങ്ങിമരിച്ചത്.

ബന്ധുവായ ഉദയ, സുഹൃത്തുക്കളായ രവി, ഭാസ്കര എന്നിവരോടൊപ്പമാണ് കൊറഗപ്പ മീൻ പിടിക്കാൻ എത്തിയത്​. ശനിയാഴ്ച ഉച്ചയോടെ ഉളുവാർ പുഴയിലെത്തിയ സംഘം രണ്ടു മണിയോടെ കൊറഗപ്പ മുങ്ങിയതായി പരിസരവാസികളെ അറിയിക്കുകയായിരുന്നു.

നാട്ടുകാരും ഫയർഫോഴ്സും സ്ഥലത്തെത്തി തെരച്ചിൽ ആരംഭിച്ചു. നാലു മണിയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം മഞ്ചേശ്വരം താലൂക്കാശുപത്രി മോർച്ചറിയിലേക്ക്​ മാറ്റി. 

Tags:    
News Summary - man drowned in river while fishing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.