Posted On
date_range Updated On
date_range മദ്യമെന്ന് കരുതി ആസിഡ് കുടിച്ചയാൾ മരിച്ചു
ഖോവൈ: ഉറക്കമുണർന്ന ഉടൻ മദ്യമാണെന്ന് കരുതി ആസിഡ് എടുത്ത് കുടിച്ചയാൾ മരിച്ചു. ത്രിപുരയിലെ ഖോവൈ ജില്ലയിലെ ലങ്കാപുര എഡിസി ഗ്രാമവാസിയായ കാർത്തിക് മോഹൻ ദേബർമ (55)യാണ് ആന്തരികാവയവങ്ങൾ തകർന്ന് ദാരുണമായി മരിച്ചത്. മദ്യലഹരിയിലായിരുന്ന ഇയാൾ ഒരു കുപ്പി ആസിഡ് എടുത്ത് കുടിക്കുകയും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയും ചെയ്തതായി പൊലീസ് പറഞ്ഞു.
സ്ഥിരമായി മദ്യപിക്കുന്ന ദേബർമ, സംഭവദിവസം രാത്രിയും മദ്യലഹരിയിലായിരുന്നു. നാട്ടിലെ മദ്യശാലയിൽ നിന്ന് അമിതമായി മദ്യപിച്ച് വീട്ടിലെത്തിയ ഇയാൾ അർധരാത്രി ഉറക്കമുണർന്നപ്പോൾ മദ്യമാണെന്ന് കരുതി റബർ സംസ്കരണത്തിനായി വീട്ടിൽ സൂക്ഷിച്ചിരുന്ന ആസിഡ് എടുത്ത് കുടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
താമസിയാതെ അബോധാവസ്ഥയിലായ ഇയാളെ കുടുംബാംഗങ്ങൾ പ്രദേശത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.