Posted On
date_range Updated On
date_range ന്യൂമോണിയ ബാധിച്ച് തിരുവനന്തപുരം സ്വദേശി റിയാദിൽ മരിച്ചു
റിയാദ്: തിരുവനന്തപുരം സ്വദേശി റിയാദിൽ നിര്യാതനായി. വർക്കല വെട്ടൂർ സ്വദേശി സുനിൽ കുമാർ (61) ആണ് മരിച്ചത്. ന്യൂമോണിയ ബാധിച്ച് ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് റിയാദ് ആസ്റ്റർ സനദ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സക്കിടെയാണ് മരണം.
സിന്ധു ആണ് സുനിൽ കുമാറിന്റെ ഭാര്യ. മക്കൾ: ഡോക്ടർ ഗോകുൽ സുനിൽ കുമാർ, ദേവനന്ദ സുനിൽ കുമാർ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾക്കായി റസാഖ് വയൽകരയുടെ നേതൃത്വത്തിലുള്ള റിയാദ് ഐ.സി.എഫ് വെൽഫെയർ ടീമും സുഹൃത്തുക്കളും രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.