പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന മലയാളി റിയാദിൽ മരിച്ചു

റിയാദ്: പക്ഷാഘാതത്തെ തുടർന്ന് റിയാദിൽ ചികിത്സയിലായിരുന്ന മലയാളി സാമൂഹിക പ്രവർത്തകൻ പി.പി. യൂസഫ് (61) നിര്യാതനായി. രണ്ടാഴ്ചയായി റിയാദ് ശുമൈസിയിലെ കിങ് സൗദ് മെഡിക്കൽ സിറ്റി ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചതാണ് മരണകാരണം.

പാലക്കാട് മണ്ണാർക്കാട് കോട്ടപ്പാടം പൂച്ചമ്പാറ സ്വദേശിയായ യൂസഫ്, കേളി കലാസാംസ്കാരിക വേദി അസീസിയ ഏരിയ സിമൻറ്​ യൂനിറ്റ് സജീവ അംഗമായിരുന്നു. കഴിഞ്ഞ 23 വർഷമായി റിയാദിൽ പ്രവാസിയായിരുന്ന അദ്ദേഹം വിവിധ ബഖാലകളിലും ഹോട്ടലുകളിലും അവശ്യസാധനങ്ങൾ എത്തിച്ചുനൽകുന്ന ജോലിയാണ് ചെയ്തുവന്നിരുന്നത്.

രണ്ടാഴ്ച മുൻപ് താമസസ്ഥലത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയ ഇദ്ദേഹത്തെ സുഹൃത്തുക്കളും ഭാര്യാസഹോദരനും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. പിലാശ്ശേരി ഷിബ്നയാണ് ഭാര്യ. റോഷനെക്കൂടാതെ മറ്റ് മൂന്ന് മക്കൾ കൂടിയുണ്ട്. .

മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലെത്തിക്കുന്നതിനായി കേളി കേന്ദ്ര ജീവകാരുണ്യ കമ്മിറ്റിയുടെ നേതൃത്വത്തിൽ അസീസിയ ഏരിയ കമ്മിറ്റിയംഗങ്ങൾ സജീവമായി രംഗത്തുണ്ട്.

Tags:    
News Summary - Malayali man passes away in Riyadh after suffering stroke

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.