പിക്കപ്പ് വാൻ മറിഞ്ഞ് തൊഴിലാളി മരിച്ചു

കല്ലടിക്കോട്: പിക്കപ്പ് വാൻ മറിഞ്ഞ് തൊഴിലാളി മരിച്ചു. കല്ലടിക്കോട് വാക്കോട് ചേനാത്ത് അബ്ദുൽ സലാം (കുഞ്ഞുമണി -45) ആണ് മരിച്ചത്. കല്ലടിക്കോട് മൂന്നേക്കറിന്നടുത്ത് മീൻവല്ലത്ത് സ്വകാര്യ റബർ തോട്ടത്തിൽ റബർ പാൽ നിറച്ച വീപ്പകയറ്റിയ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

വീപ്പ ദേഹത്ത് വീണ് സാരമായി പരിക്കേറ്റ തൊഴിലാളിയെ ആദ്യം തച്ചമ്പാറ സ്വകാര്യ ആശുപത്രിയിലും തുടർന്ന് വട്ടമ്പലം സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന ഡ്രൈവർ തെങ്കര ആമ്പാടത്ത് വിഷ്ണുവിനെ (23) പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊഴിലാളികളായ ചന്ദ്രൻ, സന്തോഷ് എന്നിവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

ഇവർ വാഹനത്തിൽ നിന്ന് തെറിച്ച് വീഴുകയായിരുന്നു. ശനിയാഴ്ച ഉച്ചക്ക് ഒന്നോടെയാണ് സംഭവം. അബ്ദുൽ സലാമിന്‍റെ മൃതദേഹം മണ്ണാർക്കാട് താലൂക്കാശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഞായറാഴ്ച രാവിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും. ഖബറടക്കം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് തുപ്പ നാട് ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ.

മരിച്ച അബ്ദുൽ സലാമിന്‍റെ പിതാവ്: പരേതനായ ബാപ്പുട്ടി. മാതാവ്: ഫാത്തിമ. ഭാര്യ: ഷമീമ. മക്കൾ: ഹിഷ്മ ഫാത്തിമ, സൻഫിൽ (വിദ്യാർഥികൾ). സഹോദരങ്ങൾ: ലൈല, റഷീദ, സക്കീന, നസീമ, മുസമ്മിൽ.

Tags:    
News Summary - The pickup van overturned and the worker died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.