പായസത്തിന് തിളപ്പിച്ച വെള്ളത്തിൽ വീണ് പൊള്ളലേറ്റയാൾ മരിച്ചു

മലപ്പുറം: കല്യാണവീട്ടിൽ പായസത്തിനായി തിളപ്പിച്ച വെള്ളത്തില്‍ വീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. മലപ്പുറം ചേളാരി സ്വദേശിയും താഴെ ചേളാരി വി.എ.യു.പി സ്കൂൾ ബസിലെ ഡ്രൈവറുമായ അയ്യപ്പൻ( 55) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ 1.30നായിരുന്നു സംഭവം.

ബന്ധുവിന്റെ വീട്ടിൽ കല്യാണ കലവറയിൽ സഹായിക്കുന്നതിനിടയിലായിരുന്നു അപകടം. പായസത്തിനായി വെള്ളം തിളപ്പിക്കുന്ന പാത്രത്തിലേക്ക് കാല് തെറ്റി വീഴുകയായിരുന്നു. ശരീരത്തില്‍ 70ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകുന്നേരമാണ് മരിച്ചത്. സരസ്വതിയാണ് ഭാര്യ.

Tags:    
News Summary - Man dies after falling into boiled water

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.