അബു സാഹിബ്
രണ്ടത്താണി (മലപ്പുറം): സാമൂഹിക പ്രവർത്തകനും രാഷ്ട്രീയ നേതാവുമായ മൂർക്കത്ത് അബു സാഹിബ് (84) നിര്യാതനായി. ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ്, രണ്ട് ദശകത്തോളം രണ്ടത്താണി വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്‍റ്, രണ്ടത്താണി മസ്ജിദുറഹ്മാനി വൈസ് പ്രസിഡന്‍റ്, കെ.എൻ.എം ശാഖാ പ്രസിഡന്‍റ് തുടങ്ങിയ പദവികൾ വഹിച്ചിരുന്നു.
നാട്ടിലെ പാവപ്പെട്ടവരുടെ പ്രശ്നങ്ങളിൽ നിസ്വാർഥമായി ഇടപെട്ടിരുന്ന ജനസേവകനായിരുന്നു മൂർക്കത്ത് അബു സാഹിബ്. നിരാലംബരായ കുട്ടികൾക്ക് അഭയ കേന്ദ്രമായ രണ്ടത്താണി ശാന്തിഭവനം സ്ഥാപിക്കുന്നതിൽ മുൻനിരയിൽ നിന്നു പ്രവർത്തിച്ചു.
ഭാര്യ കുഞ്ഞായിശുമ്മു. രണ്ടത്താണി ശാന്തിഭവനം സെക്രട്ടറി മൂർക്കത്ത് അബ്ദുന്നാസർ, സഫിയ എന്നിവർ മക്കളാണ്. ജമാലുദ്ദീൻ, ജമീല എന്നിവർ മരുമക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.