Posted On
date_range Updated On
date_range ഉപ്പ മരിച്ച് ഒരാഴ്ച പിന്നിടുന്നതിനിടെ മകൻ ട്രെയിൻ തട്ടി മരിച്ചു
രാമപുരം (മലപ്പുറം): ഉപ്പയുടെ വിയോഗത്തിന് ഒരാഴ്ച പിന്നിടുന്നതിനിടെ മകൻ ട്രെയിൻ തട്ടി മരിച്ചു. രാമപുരം സ്ക്കൂൾപ്പടി പരേതനായ ചാക്യാർതൊടി സൈതിന്റെ മൂത്തമകൻ ഇബ്രാഹിം എന്ന കുഞ്ഞാൻ (56) ആണ് ട്രെയിൻ തട്ടി മരിച്ചത്. തിങ്കളാഴ്ച രാത്രി ഷോർണൂർ–നിലമ്പൂർ റെയിൽവേ ലൈനിലാണ് ട്രെയിൻ തട്ടിയത്.
ജനുവരി 24നാണ് ഇബ്രാഹിമിന്റെ പിതാവും ‘സൈദ് ബീഡി’ കമ്പനി ഉടമയുമായ രാമപുരത്തെ സൈത് നിര്യാതനായത്. അങ്ങാടിപ്പുറം പരിയാപുരത്താണ് ഇബ്രാഹിം താമസിച്ചിരുന്നത്. ഉപ്പയുടെ മരണത്തിന് ഒരാഴ്ച പിന്നിടുന്നതിനിടെയാണ് മകന്റെ ദാരുണ മരണം. വിവരം ലഭിച്ചതിനെ തുടർന്ന് പെരിന്തൽമണ്ണ പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. മൃതദേഹം പെരിന്തൽമണ്ണ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഉമ്മ: പിലാത്തൊടി കുഞ്ഞിമ്മ (രാമപുരം). സഹോദരങ്ങൾ: അശ്റഫ്, റെജിലീന, ബുഷ്റ, ഫൈസലാബി, ഫൗസിയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.