മുഹമ്മദ് മുസ്തഫ
റാസൽഖൈമ: മലപ്പുറം തിരൂർ പുറത്തൂർ മുട്ടനൂർ സ്വദേശി ചെറിയാക്ക വളപ്പിൽ പരേതനായ മജീദിന്‍റെ മകൻ മുഹമ്മദ് മുസ്തഫ (31) ഹൃദയാഘാതത്തെ തുടർന്ന് റാസൽഖൈമയിൽ മരിച്ചു. വ്യാഴാഴ്ച പുലർച്ചെ താമസസ്ഥലത്ത് ഉറക്കത്തിനിടെ നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ റാക് സെയ്ഫ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഏഴ് വർഷമായി ദുബൈ കേന്ദ്രമായുള്ള അൽ ഗുർഗ് കമ്പനിയിൽ മർച്ചന്റെയ്സറായി ജോലി ചെയ്ത് വരികയായിരുന്നു.
നേരത്തെ രണ്ടു വർഷം ഖത്തറിൽ ആയിരുന്നു. ഇരിങ്ങാവൂർ സ്വദേശി ഷഹനയാണ് ഭാര്യ. നാലു മാസം പ്രായമായ ആൺ കുട്ടിയുണ്ട്. മാതാവ്: സക്കീന. സഹോദരങ്ങൾ: മുക്താർ (ദുബൈ), മുഫീദ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന യു.എ.ഇ എം.എം.ജെ.സി പ്രവർത്തകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.