നിതീഷ് സുധ
കോട്ടക്കൽ (മലപ്പുറം): യുവ സംവിധായകൻ പെരുമണ്ണ കഞ്ഞിക്കുഴങ്ങര സ്വദേശി കിഴക്കേപുരക്കൽ നിതീഷ് സുധ ( 32) നിര്യാതനായി. പനിയെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഇർഷാദ് അലി നായകനായ നിതീഷിന്‍റെ ആദ്യ സിനിമ ‘പൊടിവാശി’യുടെ റിലീസിങ് വർക്കുകൾ പുരോഗമിക്കുന്നതിനിടെയാണ് അന്ത്യം.
പിതാവ്: നാരായണൻ. മാതാവ്: സുധ. സഹോദരി: ശ്രീക്കുട്ടി. സംസ്കാരം വെള്ളിയാഴ്ച വീട്ടുവളപ്പിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.