മലപ്പുറം: ചന്ദ്രിക മുൻ പത്രാധിപ സമിതി അംഗം പരേതനായ കല്ലിങ്ങൽ അബ്ദുവിൻ്റെ ഭാര്യ പെരിന്തൽമണ്ണ വലിയങ്ങാടി വൈ.ഡബ്ല്യു.സി.എ റോഡിലെ പെരുമ്പുള്ളി പാത്തുട്ടി (104) നിര്യാതയായി. ‘മീഡിയവൺ’ മാനേജിങ് ഡയരക്ടറും ‘മാധ്യമം’ അസോസിയേറ്റ് എഡിറ്ററുമായ പ്രഫ. യാസീൻ അശ്റഫിന്റെ മാതാവാണ്. പിതാവ്: പരേതനായ പെരുമ്പുള്ളി കുഞ്ഞി മമ്മു.
മറ്റു മക്കൾ: ആയിഷ, ഫാത്തിമ, ഡോ. അഹമ്മദ് അൻവർ, യഹിയ ഹാറൂൺ (റിട്ടയേർഡ് ലൈബ്രേറിയൻ, കാലിക്കറ്റ് യൂണിവേഴ്സിറ്റി), റിട്ട. പ്രഫ. ആമിന (എം.ഇ.എസ് കല്ലടി കോളജ്, മണ്ണാർക്കാട്), പ്രഫ. മുഹമ്മദ് അയ്യൂബ് (റിട്ട. പ്രിൻസിപ്പൽ പി.ടി.എം ഗവ. കോളജ്, പെരിന്തൽമണ്ണ), ഖൈറുന്നീസ, മുസ്തഫ അസ്‌ലം (റിട്ട. കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റാഫ്)
മരുമക്കൾ: പരേതനായ സാർജൻറ് കണ്ണംതൊടി ഹംസ (പൂപ്പലം), നഫീസ പെരുമ്പുള്ളി (പെരിന്തൽമണ്ണ), ആയിഷാബി മേലേടത്ത് (ഒലിപ്പുഴ), മുഹ്സിന കോൽത്തൊടി (ഉച്ചാരക്കടവ്), ബേബി സഫീന തേവരഴികത്ത് (കൊല്ലം, റിട്ട. പ്രധാനാധ്യാപിക, ഗവ. ഗേൾസ് സ്കൂൾ, പെരിന്തൽമണ്ണ), ഡോ. ജീന (എടവനക്കാട്), പരേതനായ മുഹമ്മദ് കുഞ്ഞി നാലിൻറകത്ത് (വണ്ടൂർ)
ഖബറടക്കം ഇന്ന് ( 3.3.2026) വൈകീട്ട് അഞ്ച് മണിക്ക് കക്കൂത്ത് വലിയങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.