അബ്ദുൽ സലാം
മസ്കറ്റ്: യു.എ.ഇയിൽനിന്ന് നാട്ടിലേക്കുള്ള യാത്രാമധ്യ ഹൃദയാഘാതംമൂലം മലപ്പുറം സ്വദേശി ഒമാനിൽ മരണപ്പെട്ടു. മലപ്പുറം, കോട്ടക്കൽ, പുത്തൂർ സ്വദേശി വലിയപറമ്പ് കുന്നക്കാടൻ മൊയ്തീന്റെ മകൻ കുന്നക്കാട് അബ്ദുൽ സലാം (53) ആണ് യു.എ.ഇയിൽനിന്ന് നാട്ടിലേക്കുള്ള യാത്രാമധ്യ ഹൃദയാഘാതംമൂലം ഒമാനിൽ മരണപ്പെട്ടത്.
അബ്ദുൽ സലാം ഷാർജയിലെ ഗസയിൽ ഗ്യാസ് ഏജൻസി നടത്തിവരികയായിരുന്നു. മാതാവ്: ആച്ചുമ്മ, ഭാര്യ: ഖയറുനീസ, മകൻ: ഇർഷാദ് (സൗദി). മകൾ: ഇഷാന. സഹോദരങ്ങൾ: ബാവ, ജാഫർ. മസ്കറ്റിലെ കിംസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതികശരീരം തുടർനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് അയക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.