കെ.സി. രാമചന്ദ്രൻ രാജ നിര്യാതനായി

കോട്ടക്കൽ: കോഴിക്കോട് സാമൂതിരി രാജ - കോട്ടക്കൽ കിഴക്കേ കോവിലകാംഗം കെ.സി. രാമചന്ദ്രൻ രാജ (93) ബംഗളൂരുവിൽ നിര്യാതനായി. ഗുജറാത്തിലെ വാപി യൂണിവേഴ്സിറ്റിയിലെ ഭരണ കൗൺസിൽ അംഗമായിരുന്നു. സംസ്ക്കാരം വ്യാഴാഴ്ച ബംഗളൂരുവിൽ നടക്കും.

1932 ഏപ്രിൽ 27ന് ജനനിച്ച രാമചന്ദ്രൻ രാജ കോട്ടക്കൽ കെ.പി സ്കൂൾ, രാജാസ് ഹൈസ്കൂൾ ഇവിടങ്ങളിൽ പ്രാഥമികവിദ്യാഭ്യാസം നേടി. തുടർന്നുള്ള വിദ്യാഭ്യാസം ഡൽഹിയിൽ. ഡൽഹി സെന്‍റ് സ്റ്റീഫൻസ് കോളേജിൽനിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാന്തരബിരുദം. ഉപരിപഠനം ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ. മെറ്റൽ ബോക്സിൽ കമഴ്സ്യൽ മാനേജരായി ഔദ്യോഗിക ജീവിതം തുടങ്ങി. ഏതാനും വർഷങ്ങൾക്ക് ശേഷം ബോംബെയിലെ ജാംലാൽ ബജാജ് ഇൻസ്റ്റിട്യൂട്ട് ഓഫ് മാനേജ്മെന്‍റിൽ അദ്ധ്യാപനജീവിതം ആരംഭിച്ചു.

പിന്നീട് ബോംബെയിലെ ഗാർവരെ ഇൻസ്റ്റിട്യൂട്ട് ഓഫ് കരിയർ എജുക്കേഷൻ & ഡവലപ്പ്മെന്‍റിന്‍റെ സ്ഥാപക ഡയറക്ടർ, എജയിൻ ഇൻസ്റ്റിട്യൂട്ട് ഓഫ് മാനേജ്മെന്‍റിന്‍റെ ഡയറക്ടർ പദവികൾ വഹിച്ചു. കാലടി മന ജാതവേദൻ നമ്പൂതിരിയും കിഴക്കേ കോവിലകത്ത് മഹാദേവി തമ്പുരാട്ടിയുമാണ് മാതാപിതാക്കൾ. ഭാര്യ കോട്ടക്കൽ പരപ്പിൽ കുടുംബാംഗം ഇന്ദിര രാജ. മക്കൾ - നാരായൺമേനോൻ, കല്യാണി ആർ മേനോൻ (ബംഗളൂരു), മരുമക്കൾ മിന്നി മേനോൻ, രവി മേനോൻ (ബംഗളൂരു).

Tags:    
News Summary - കെ.സി. രാമചന്ദ്രൻ രാജ നിര്യാതനായി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.