കണ്ണേത്ത് സെയ്‌താലി
പുത്തൂർ പള്ളിക്കൽ: കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ ജോയിന്റ് രജിസ്ട്രാർ പുത്തൂർ പള്ളിക്കൽ കണ്ണേത്ത് സെയ്‌താലി (84) നിര്യാതനായി. പുത്തൂർ പള്ളിക്കൽ മഹല്ല് കമ്മിറ്റി (തബ് ലീഗുൽ ഇസ്ലാം സംഘം) പ്രസിഡന്റ്, കേരള നദ് വത്തുൽ മുജാഹിദീൻ കരിയർ ഗൈഡൻസ് വിഭാഗമായ ഇ.സി.ജി.സി സംസ്ഥാന ഡയറക്‌ടർ, കെ. എൻ.എം പുത്തൂർ പള്ളിക്കൽ ശാഖ പ്രസിഡന്റ് പദവികൾ വഹിക്കുന്നു.
ഭാര്യ: സൈനബ മക്കൾ :മുസ്തഫ.,റിയാസ് (ബെസ്റ്റ് ബ്രിക്സ് ആൻഡ് ടൈൽ വർക്സ് നിലമ്പൂർ), സാജിത (വി പി കെ എം എം എച്ച് എസ് പുത്തൂർ പള്ളിക്കൽ),ജസീന, ഷാഹിന, പരേതയായ ഹബീബ മരുമക്കൾ : അബ്‌ദുൽ മജീദ് മാസ്റ്റർ പനയപ്പുറം, അബ്ദുസ്സലാം മാസ്റ്റർ പുളിക്കൽ, ബാസിം അരീക്കോട്, അൻവർ കോഹിനൂർ, ഉമ്മുഹബീബ ഡോ : റിസ് വാന ( അസി. പ്രൊഫസർ സുല്ലമുസ്സലാം ആർട്‌സ് ആൻഡ് സയൻസ് കോളേജ് അരീക്കോട്). കെ.എൻ.എം മുൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പരേതനായ കെ. കുഞ്ഞാലൻ കുട്ടി മദനി ഉൾപ്പെടെ സഹോദരങ്ങൾ. കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. കെ മുഹമ്മദ് ബഷീർ സഹോദര പുത്രനാണ്. കബറടക്കം ഇന്ന് വൈകിട്ട് അഞ്ചിന് പുത്തൂർ പള്ളിക്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.