കോവിഡ്: മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു

ജിദ്ദ: കോവിഡ് ബാധിച്ച് മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി ഹിദായ നഗറിൽ ചുക്കൻ ഹംസക്കോയ (54) ആണ് മരിച്ചത്.

കോവിഡ് ബാധിതനായി ജിദ്ദ കിങ് അബ്ദുല്ല മെഡിക്കൽ സിറ്റി ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഞായറാഴ്ച പുലർച്ചെയായിരുന്നു മരണം.

25 വർഷമായി പ്രവാസിയായ ഇദ്ദേഹം ജിദ്ദ കന്തറയിൽ ബൈത്തുൽ നഗം എന്ന സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു.

പരേതരായ മുഹമ്മദ്, പാത്തുമ്മ എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ: സുൽഫത്ത്. മക്കൾ: അനസ് (ദുബൈ), രഹനാസ്, അനീസ്, അസീൽ, റിൻഹാസ്. സഹോദരങ്ങൾ: അലവിക്കുട്ടി, ചെറിയാവ, അബ്ബാസ്, മുനീർ, ഖദീജ, സഫിയ, നഫീസ.

നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം ജിദ്ദയിൽ ഖബറടക്കും. നിയമനടപടികൾ പൂർത്തിയാക്കാൻ കെ.എം.സി.സി വെൽഫയർ വിങ് നേതാക്കൾ രംഗത്തുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.