അഡ്വ. വി.എം.കെ. അഹമ്മദ് നിര്യാതനായി

തിരൂർ: മുതിർന്ന അഭിഭാഷകനും പൗരപ്രമുഖനുമായ അഡ്വ. വി.എം.കെ. അഹമ്മദ് (101) നിര്യാതനായി. തിരൂരിന്റെ മത സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്നു അദ്ദേഹം. ബാർ അസോസിയേഷൻ, എം.ഇ.എസ്, എം.എസ്.എസ്, ലയൺസ് ക്ലബ്, റോട്ടറി ക്ലബ് തുടങ്ങിയ ഒട്ടനവധി സംഘടനകളിൽ പ്രവർത്തിച്ചിട്ടുണ്ട്. താഴെപ്പാലം പള്ളി, ടൗൺ പള്ളി, റെയിൽവേ സ്റ്റേഷൻ പള്ളികളിൽ പ്രധാന സ്ഥാനങ്ങൾ വഹിച്ചു.

ജംഇയ്യത്തുൽ തർബിയ്യത്തില്‍ ഇസ്ലാമിയയുടെ പ്രസിഡന്‍റായിരുന്നു. ഭാര്യ: ഖദീജ. മക്കൾ: ഡോ. സഫിയ, ഹഫ്സ, ഡോ. മുഹമ്മദ് സുബൈർ, അബ്ദുൽ ലത്തീഫ് (റിട്ട. കെ.എസ്.ഇ.ബി എൻജിനീയർ), മുഹമ്മദ് ഹാരിസ് (ബിസിനസ്). മരുമക്കൾ: ഡോ. കെ. അബ്ദുൽ നാസർ, സലാഹുദ്ദീൻ (ഫെഡറൽ ബാങ്ക്), ഡോ. ഫമിന ഷജില, സാജിത. ഖബറടക്കം ബുധനാഴ്ച ഉച്ചക്ക് 12ന് കോരങ്ങത്ത് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

Tags:    
News Summary - Adv. V.M.K. Ahmed passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.