ബംഗളൂരു: കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെ.പി.സി.സി) വർക്കിങ് പ്രസിഡന്റും മുൻ എം.പിയുമായ ആർ. ധ്രുവനാരായണ അന്തരിച്ചു. 62 വയസായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം.
ശനിയാഴ്ച രാവിലെ ആറുമണിയോടെ കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ട ഇദ്ദേഹത്തെ വീട്ടിൽ നിന്ന് മൈസൂരിലെ ഡി.ആർ.എം.എസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരണവിവരമറിഞ്ഞ് നിരവധി കോൺഗ്രസ് നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.