അമ്പലപ്പുഴ: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചതിനെ തുടർന്ന് നഴ്സ് മരിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 19ാം വാർഡ് നീർക്കുന്നം കളത്തിൽ വിജയൻ-അമ്പിളി ദമ്പതികളുടെ മകൾ ആര്യമോള്‍ (26) ആണ് മരിച്ചത്.
വിദേശത്ത് ജോലിക്ക് പോകാൻ ആര്യ ബംഗളൂരുവിലെ ജോലി രാജി വെച്ച് രണ്ടുമാസം മുമ്പ് നാട്ടിലെത്തിയിരുന്നു. ഒരുമാസം മുമ്പ് രോഗലക്ഷണങ്ങൾ കണ്ടതോടെ ആലപ്പുഴ മെഡിക്കൽ കോളജാശുപത്രിയിൽ ചികിത്സ തേടി.
ആശുപത്രി വിട്ട ശേഷം വീണ്ടും രോഗലക്ഷണങ്ങൾ കണ്ടതോടെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ഒരാഴ്ചയോളം ചികിത്സയിൽ കഴിഞ്ഞു. രോഗം കൂടിയതോടെ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
ഇവിടെ വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെയാണ് മരിച്ചത്.
സംസ്കാരം വീട്ടുവളപ്പിൽ നടന്നു. മത്സ്യത്തൊഴിലാളി കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്നു ആര്യ. സൂര്യ, രേവതി എന്നിവർ സഹോദരിമാരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.