Posted On
date_range Updated On
date_range ബഹ്‌റൈനിൽ ഇലക്ട്രിക് സ്കൂട്ടർ അപകടം: 11 വയസ്സുകാരൻ മരിച്ചു
മനാമ: ബഹ്‌റൈനിലെ ബദീഇൽ ഒരു വാഹനവും ഇലക്ട്രിക് സ്കൂട്ടറും കൂട്ടിയിടിച്ച് 11 വയസ്സുകാരൻ മരിച്ചു. സൽമാൻ സുൽത്താൻ അഹമ്മദ് മുസാദ് എന്ന കുട്ടിയാണ് മരിച്ചത്. ആഭ്യന്തര മന്ത്രാലയമാണ് അപകടവിവരം പുറത്തുവിട്ടത്. ദൃക്‌സാക്ഷികൾ നൽകുന്ന വിവരമനുസരിച്ച്, കുട്ടി ഓടിച്ചിരുന്ന സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് പാർക്ക് ചെയ്തിരുന്ന കാറിൽ ഇടിക്കുകയായിരുന്നുവെന്നാണ്.
ആഘാതത്തിൽ താഴെ വീണ കുട്ടിക്ക് ഗുരുതരമായി പരിക്കേൽക്കുകയും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിക്കുകയും ചെയ്തു. വിവരം അറിഞ്ഞ ഉടൻ തന്നെ ബന്ധപ്പെട്ട അധികൃതർ സ്ഥലത്തെത്തി നിയമനടപടികൾ ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.