Posted On
date_range Updated On
date_range ആഹ്ലാദ പ്രകടനത്തിനിടെ കോൺഗ്രസ് പ്രവർത്തകൻ മരിച്ചു
ഇരിട്ടി: ആഹ്ലാദ പ്രകടനത്തിനിടെ കോൺഗ്രസ് പ്രവർത്തകൻ കുഴഞ്ഞുവീണ് മരിച്ചു. കീഴ്പ്പള്ളി ടൗണിലെ മത്സ്യ കച്ചവടക്കാരൻ കോഴിയോടെ കാപ്പാടൻ കുഞ്ഞമ്മദ് (53) ആണു മരിച്ചത്.
പേരാവൂർ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിന്റെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് നടന്ന ആഘോഷത്തിനിടെയാണ് സംഭവം. കുഴഞ്ഞുവീണ ഉടൻ കീഴ്പ്പള്ളിയിലെ സ്വകാര്യ ക്ലിനിക്കിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഭാര്യ: സുബൈദ. മക്കൾ: അഫ്സൽ, അഫ്‌സീല, നജ ഫാത്തിമ. സഹോദരങ്ങൾ: ഇബ്രാഹിം, യൂസഫ്, സൈനബ, അഷ്റഫ്. ഖബറടക്കം നാളെ 10 ന് പുതിയങ്ങാടി മഖാമിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.