മസ്കത്ത്: കണ്ണൂർ സ്വദേശിയായ പ്രവാസിയെ ഒമാനിലെ ഇസ്കിയിൽ മരിച്ച നിലയിൽ കണ്ടെത്തി. എടക്കാട് കെ.ഇ.യു.പി സ്കൂളിന് സമീപം പടിക്കൽ വീട്ടിൽ ജനാർദനൻ- നിർമല ദമ്പതികളുടെ മകൻ ജിജേഷ് (49) ആണ് മരിച്ചത്. ഇസ്കിയില്‍ ഓട്ടോ ഗാരേജിൽ പ്രവർത്തിച്ചുവരികയായിരുന്നു. താമസസ്ഥലത്തെ കുളിമുറിയിൽ മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തുടർനടപടികൾക്കായി മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഭാര്യ: ദിഷിന. മകൾ: തന്മയ. സഹോദരങ്ങൾ: നിജേഷ്, ഷിജേഷ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.