ഷാർജ: കണ്ണൂർ അണ്ടത്തോട് സ്വദേശി കൊച്ചിപ്പീടികയിൽ മുഹമ്മദ് ഹാഷിം (72) ഷാർജയിൽ നിര്യാതനായി. അബൂദബിയിലും ദുബൈയിലുമായി 20 വർഷത്തോളം കെ.എം ട്രേഡിങ്ങിൽ വെയർഹൗസ് ഇൻചാർജായി സേവനമനുഷ്ഠിച്ചിരുന്നു.
വിരമിച്ചതിനുശേഷം മക്കളോടൊപ്പം ഷാർജയിൽ താമസിച്ചുവരികയായിരുന്നു. ശനിയാഴ്ച രാത്രി ഷാർജയിലാണ് അദ്ദേഹത്തിന്‍റെ മരണം സംഭവിച്ചത്. വാർധക്യസഹജമായ കാരണങ്ങളാൽ കുറെ നാളുകളായി ചികിത്സയിലായിരുന്നു.
ഖബറടക്കം തിങ്കളാഴ്ച ദുബൈയിൽ നടക്കും. ഭാര്യ: പുതിയാണ്ടി സുഹൈബ വാരം. മക്കൾ: ഫെബിന ഹാഷിം, ഫാദിയ ഹാഷിം, ഫാത്തിമ ഹാഷിം. മരുമക്കൾ: റിനീഷ്, ഷമ്മാസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.