Posted On
date_range Updated On
date_range ഹജ്ജ് തീർഥാടക മദീനയിൽ മരിച്ചു
മദീന: ഹജ്ജ് കർമങ്ങൾക്കായി പുണ്യഭൂമിയിലെത്തിയ മലയാളി തീർഥാടക മദീനയിൽ നിര്യാതയായി. മലപ്പുറം പറമ്പിൽ പീടിക മേലേകോടശ്ശേരി 'ലവ് ഡെയ്‌ലി'ൽ പരേതനായ ഹംസ മാസ്റ്ററുടെ ഭാര്യ ബീഫാത്തിമ പുതിയ വീട്ടിൽ (66) ആണ് മരിച്ചത്.
സ്വകാര്യ ഗ്രൂപ്പിന് കീഴിലാണ് ഹജ്ജ് തീർഥാടനത്തിന് എത്തിയത്. മദീന സന്ദർശനത്തിനിടെയാണ് മരണം. പുത്തൂർ പള്ളിക്കൽ അങ്കപ്പറമ്പിൽ പരേതനായ പുതിയ വീട്ടിൽ അബ്ദുല്ലയുടെ മകളാണ്. മാതാവ്: പാത്തുമ്മ. നിയമപരമായ നടപടികൾ പൂർത്തിയാക്കി മൃതദേഹം മദീനയിൽ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.